ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് മൂലം ഒറ്റ മരണമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. അതെസമയം നിലവിലെ രോഗികളില്‍ 3,405 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,15,430 ഉം രോഗമുക്തരുടെ എണ്ണം 5,64,947 ഉം ആണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid) കേസുകള്‍ കുതിച്ചുയരുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരാത്തത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടയില്‍ പുതുതായി 5,477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും മാസങ്ങളായി രാജ്യത്ത് പ്രതിദിന മരണസംഖ്യ ഒന്നും രണ്ടുമെന്ന നിലയില്‍ തുടരുകയാണ്.

ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് മൂലം ഒറ്റ മരണമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. അതെസമയം നിലവിലെ രോഗികളില്‍ 3,405 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,15,430 ഉം രോഗമുക്തരുടെ എണ്ണം 5,64,947 ഉം ആണ്. ആകെ മരണസംഖ്യ 8,906 ആയി. ചികിത്സയിലുള്ള 41,577 രോഗികളില്‍ 310 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.79 ശതമാനവും മരണനിരക്ക് 1.44 ശതമാനവുമായി തുടരുന്നു. പുതുതായി റിയാദില്‍ 1,472, ജിദ്ദയില്‍ 985, മക്കയില്‍ 425, മദീനയില്‍ 359, ഹുഫൂഫില്‍ 189, ദമ്മാമില്‍ 143, തായിഫില്‍ 141, ഖുലൈസില്‍ 103 എന്നിങ്ങനെയാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,38,46,446 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,51,95,358 ആദ്യ ഡോസും 2,34,55,421 രണ്ടാം ഡോസും 51,95,667 ബൂസ്റ്റര്‍ ഡോസുമാണ്.