Asianet News MalayalamAsianet News Malayalam

പിടിമുറുക്കി കൊവിഡ്; മൂന്നുമാസത്തിനിടെ സൗദിയിൽ ഒന്നര ലക്ഷം രോഗബാധിതര്‍, 1184 മരണം

ഇന്ന് 4301 പേർക്കാണ്  പുതുതായി രോഗം സ്ഥിരീകരിച്ചത്. 45 പേർ ഇന്ന് മരണപ്പെട്ടു.

covid patients in saudi increased to 1.5 lakhs in three months
Author
Riyadh Saudi Arabia, First Published Jun 19, 2020, 7:36 PM IST

റിയാദ്: മൂന്നുമാസം പൂർത്തിയാക്കുമ്പാൾ സൗദി അറേബ്യയിൽ ഒന്നര ലക്ഷം കൊവിഡ് ബാധിതര്‍. മരണസംഖ്യ 1184 ആയി ഉയര്‍ന്നു. ഇന്ന് 4301 പേർക്കാണ്  പുതുതായി രോഗം സ്ഥിരീകരിച്ചത്. 45 പേർ ഇന്ന് മരണപ്പെട്ടു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 150292 ഉം ആകെ മരണസംഖ്യ 1184 ഉം ആയി.

ജിദ്ദ,  റിയാദ്, മക്ക, ദമ്മാം, മദീന, ഹുഫൂഫ്, ഖോബാർ, ഉനൈസ, മഹായീൽ, ഖുൻഫുദ എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. 1849 പേർ ഇന്ന് സുഖം പ്രാപിച്ചു.  ഇതോടെ ആകെ 95764 പേർ രോഗമുക്തരായി. 53344 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു. ഇതിൽ 1941 പേർ ഗുരുതരാവസ്ഥയിലാണ്.  

പുതിയ രോഗികൾ: റിയാദ് 1091, ഹുഫൂഫ് 430, ജിദ്ദ 384, മക്ക 305, ത്വാഇഫ് 213, ഖത്വീഫ് 180, ദമ്മാം 167, ഖോബാർ 153, അൽമുബറസ് 145, മദീന 104, ദഹ്റാൻ 75, വാദി  അൽദവാസിർ 75, ജുബൈൽ 59, ഖമീസ് മുശൈത് 54, സഫ്വ 53, ഹാഇൽ 47, അൽഖർജ് 41, ദറഇയ 36, നജ്റാൻ 35, തബൂക്ക് 35, മുസാഹ്മിയ 30, അബഹ 28, റാസതനൂറ  25, ഹഫ-ർ അൽബാത്വിൻ 24, ബുറൈദ 23, യാംബു 21, അൽജഫർ 17, ബീഷ 17, അഫീഫ് 16, മജ്മഅ 15, അൽഅയൂൻ 14, അഹദ് റുഫൈദ 12, സാംത 11, ഹുറൈംല 11,  അൽബാഹ 10, സകാക 10, ദഹ്റാൻ അൽജനൂബ് 10, ജീസാൻ 10, ഹനാഖിയ 9, ബുഖൈരിയ 9, മിദ്നബ് 9, അബ്ഖൈഖ് 9, മഹായിൽ 9, റുവൈദ അൽഅർദ 8, മഖ്വ 8,  അൽഹർജ 8, റാബിഗ് 8, ശറൂറ 8, അൽഖുവയ്യ 8, ബൽജുറഷി 7, ഖിയ 7, റാനിയ 7, തബാല 7, ഹുത്ത സുദൈർ 7, സുലൈയിൽ 6, ഹുത്ത ബനീ തമീം 6, അയൂൻ അൽജുവ  6, ഖുൻഫുദ 6, സറാത് അബീദ 6, അൽബഷായർ 6, നാരിയ 6, അൽദർബ് 6, ഖുലൈസ് 6, അൽമൻദഖ് 5, മഹദ് അൽദഹബ് 5, അൽനമാസ് 5, ഖുറയാത് അൽഉൗല 5,  അൽദിലം 5, ദവാദ്മി 5, സാജർ 5, റിയാദ് അൽഖബ്റ 4, -ഫർസാൻ 4, റഫ്ഹ 4, സുൽഫി 4, റഫാഇ അൽജംഷ് 4, അൽഅസിയ 3, റിജാൽ അൽമ 3, അൽഷംലി 3, ബേയ്ഷ്  3, അറാർ 3, ദുർമ 3, ശഖ്റ 2, താദിഖ് 2, ഖിൽവ 2, ഖൈബർ 2, നമീറ 2, ഉമ്മു അൽദൂം 2, വാദി ബിൻ ഹഷ്ബൽ 2, അൽഗസല 2, അബൂഅരീഷ് 2, ബദർ അൽജനൂബ് 2,  ഹബോന 2, അൽഖുവയ്യ 2, ലൈല 2, ബിജാദിയ 2, അൽബദ 1, അൽവജ്ഹ് 1, ഹർദ 1, അൽഖുറ 1, ബദാഇ 1, അൽനബാനിയ 1, അൽറാസ് 1, അൽഖുറയാത് 1,  അൽഖുറുമ 1, അൽമഹാനി 1, അൽമുവയ്യ 1, അൽസഹൻ 1, ദലം 1, മൈസാൻ 1, ബാരിഖ് 1, തത്ലീത് 1, ഉറൈറ 1, അൽഹായിത് 1, അൽഷനാൻ 1, ബഖഅ 1, മൗഖഖ് 1,  അൽഅർദ 1, അൽദായർ 1, തുവാൽ 1, സബ്യ 1, അദം 1, അല്ലൈത് 1, യാദമഅ 1, നഫി 1, റൂമ 1, തുമൈർ 1, വുതെലാൻ 1.   

കൊവിഡ് പോസിറ്റീവായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിതര്‍ 43,000 കടന്നു; 393 പേര്‍ക്ക് കൂടി രോഗം

Follow Us:
Download App:
  • android
  • ios