അബുദാബി: യുഎഇയില്‍ 393 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 43,752 ആയി. രണ്ടുപേര്‍ കൂടി മരിച്ചതോടെ യുഎഇയില്‍ കൊവിഡ് മൂലമുള്ള മരണസംഖ്യ 300 ആയി. 

755 പേര്‍ രോഗമുക്തരായി. ഇതോടെ യുഎഇയില്‍ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 30,996 ആയി. പുതുതായി കൊവിഡ് സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ക്ക് വേണ്ട പരിചരണം ലഭിക്കുന്നുണ്ടെന്നും ആരോഗ്യരോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ 38,000 കൊവിഡ് പരിശോധനകള്‍ കൂടി അധികമായി നടത്തിയതിലൂടെയാണ് കൂടുതല്‍ രോഗികളെ കണ്ടെത്താനായത്.  

ഒമാനിൽ കൊവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു

സര്‍ക്കാര്‍ ജോലികളില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ പ്രവാസികളെ പൂര്‍ണമായി ഒഴിവാക്കാനൊരുങ്ങി ബഹ്റൈന്‍