രാജ്യമാകെ ഇന്ന് 98,862 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,27,877 ആയി.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡില്‍ നിന്ന് മുക്തി നേടുന്നവരുടെ പ്രതിദിന എണ്ണം കുത്തനെ ഉയര്‍ന്നു. ഇന്ന് 1,063 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,620 പേരാണ് രോഗമുക്തി നേടിയത്. ഏറെക്കാലത്തിന് ശേഷമാണ് ഒറ്റ ദിവസം ഇത്രയധികം പേര്‍ രോഗമുക്തി നേടുന്നത്. അതെസമയം മരണനിരക്കില്‍ കുറവുണ്ടാവുകയും ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

രാജ്യമാകെ ഇന്ന് 98,862 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,27,877 ആയി. ഇതില്‍ 5,08,994 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,259 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,624 ആയി കുറഞ്ഞു. ഇതില്‍ 1,434 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 244, റിയാദ് 217, കിഴക്കന്‍ പ്രവിശ്യ 152, അസീര്‍ 108, ജീസാന്‍ 88, മദീന 70, നജ്‌റാന്‍ 45, ഹായില്‍ 44, അല്‍ഖസീം 35, വടക്കന്‍ അതിര്‍ത്തി മേഖല 20, തബൂക്ക് 18, അല്‍ബാഹ 17, അല്‍ജൗഫ് 5. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 27,382,111 ഡോസായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona