പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 138 പേര്‍ സ്വദേശികളും 26 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദോഹ: ഖത്തറില്‍ (Qatar) 164 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 238 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,43,218 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 138 പേര്‍ സ്വദേശികളും 26 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 614 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,46,188 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 2,356 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 23,030 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,090,312 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പു. നിലവില്‍ 11 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

ഖത്തറില്‍ നാലു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ നാലു പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron)സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം(Ministry of Public Health) അറിയിച്ചു. വിദേശ യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് (Qatar)മടങ്ങിയ പൗരന്മാരിലും താമസക്കാരിലുമാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.

ഒമിക്രോണ്‍ സ്ഥിരീകരിച്ച നാല് പേരില്‍ മൂന്നു പേരും വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരാണെന്നും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവരാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നാലാമത്തെ വ്യക്തി വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. നാലുപേരും പ്രത്യേക ക്വാറന്റീന്‍ നിബന്ധനകള്‍ പാലിച്ച് കഴിയുകയാണ്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 
ഇവര്‍ സുഖം പ്രാപിക്കുകയും നെഗറ്റീവാകുകയും ചെയ്യുന്നതു വരെ ക്വാറന്റീന്‍ തുടരും.