95.1 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,036 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് പുതിയതായി മൂന്നു മരണങ്ങളാണ് ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മസ്‌കറ്റ്: ഒമാനില്‍ (Oman) 2,076 പേര്‍ക്ക് കൂടി കൊവിഡ് (covid 19) വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി. ഇതിനകം രാജ്യത്ത് 3,58,133 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,76,724 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്.
95.1 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,036 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് പുതിയതായി മൂന്നു മരണങ്ങളാണ് ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 4,234 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 331 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 66 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.
ഒമാനില്‍ മയക്കുമരുന്നുമായി ഏഴുപേര്‍ പിടിയില്‍
മസ്‌കറ്റ്: ഒമാനിലേക്ക് (Oman) വന്‍തോതില്‍ മയക്കുമരുന്നുമായി (drugs) കടക്കാന്‍ ശ്രമിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് അറബി കടലില്‍ നിന്ന് രണ്ട് ബോട്ടുകളിലായെത്തിയ സംഘത്തെ പിടികൂടിയത്.
പിടിയിലായവര്‍ അറബ് വംശജരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഖാട്ട് മയക്കുമരുന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസതാവനയില്‍ അറിയിച്ചു.
വാക്‌സിന്‍ എടുത്ത യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന വേണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ്
അബുദാബി : ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ (Covid vaccine) രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ (Air India) നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന (RT PCR test) ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express). ഇന്ത്യയില്‍ നിന്നും വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.
യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം ഉള്ളത്. യത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.
യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം.
