വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) വന്‍തോതില്‍ കൊവിഡ്(Covid) വ്യാപനമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജാലജില്‍. എന്നാല്‍ അധികം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്‌സിനേഷന്‍(vaccination) പൂര്‍ത്തിയാക്കിയവരെ രോഗം ബാധിച്ചാലും ഗുരുതരമാകില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
അതേസമയം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാജ്യത്ത് ഒമിക്രോണ്‍ വകഭേദമാണ് പുതിയ വ്യാപനത്തിന് കാരണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി പറഞ്ഞു.
കൊവിഡ്; സൗദിയില്‍ ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം
റിയാദ്: കൊവിഡ്(covid) വ്യാപനം വീണ്ടും ശക്തിപ്പെട്ടെങ്കിലും സൗദി അറേബ്യയില്‍(Saudi Arabia) ലോക് ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നു ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി. ലോക് ഡൗണ്‍ അടക്കമുള്ള കൊവിഡിന്റെ ആദ്യഘട്ട നടപടികളിലേക്ക് രാജ്യം മടങ്ങിപ്പോകില്ല. കാരണം വാക്സിനേഷനുകളിലൂടെയും ബൂസ്റ്റര്‍ ഡോസിലൂടെയും സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചിരിച്ചിട്ടുണ്ട്.
കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ കഴിയുന്നവരും മരിച്ചവരുമെല്ലാം വാക്സിനുകള്‍ പൂര്‍ത്തിയാക്കാത്തവരാണ്. ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തവര്‍ പൂര്‍ണമായും പ്രതിരോധ ശേഷി നേടിയിട്ടുണ്ട്. അതിനാല്‍ രോഗവ്യാപനം തടയാന്‍ എല്ലാവരും വാക്സിനുകള്‍ പൂര്‍ത്തിയാക്കണം.
ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഫൈസര്‍, മോഡേര്‍നാ എന്നീ വാക്സിനുകള്‍ മാത്രമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. വാക്സിന്‍ ക്ഷാമം രാജ്യത്തില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
