Asianet News MalayalamAsianet News Malayalam

അബുദാബി ഫാര്‍മസികളില്‍ ഇനി കൊവിഡ് വാക്‌സിനും പിസിആര്‍ പരിശോധനയും

പുതിയ തീരുമാനത്തോടെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കാം. 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാം.

covid vaccination and pcr tests at pharmacies in Abu Dhabi
Author
Abu Dhabi - United Arab Emirates, First Published Jul 29, 2022, 10:52 PM IST

അബുദാബി: കൊവിഡ് വാക്‌സിനും പിസിആര്‍ ടെസ്റ്റുകളും ഇനി അബുദാബിയിലെ ഫാര്‍മസികളും ലഭ്യമാകുമെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു. കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കും. പിസിആര്‍ പരിശോധനയ്ക്ക് 40 ദിര്‍ഹമാണ് ഈടാക്കുക. ഈ സംവിധാനം നിലവില്‍ വന്നു.

പുതിയ തീരുമാനത്തോടെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കാം. 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാം. വൈകാതെ തന്നെ ഫ്‌ലൂവിനും, യാത്രകള്‍ക്കും മറ്റും ആവശ്യമായ വാക്‌സിനുകളും ഇത്തരത്തില്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഡിഒഎച്ച് നല്‍കുന്ന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നിരവധി ഫാര്‍മസികള്‍ വാക്‌സിനുകള്‍ നല്‍കുന്നതിലേക്ക് കടന്നത്. ഇവര്‍ക്ക് ആരോഗ്യ വിഭാഗം ഇതിനുള്ള അനുവാദവും ലൈസന്‍സിനൊപ്പം നല്‍കിയിട്ടുണ്ട്. 

യുഎഇയില്‍ മുഹറം ഒന്ന് ശനിയാഴ്ച; പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി

യുഎഇയില്‍ ലഭിച്ചത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ

ഫുജൈറ: കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഫുജൈറയില്‍ ബുധനാഴ്‍ച പെയ്‍ത അതിശക്തമായ മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. യുഎഇ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പിന്നീട് നടന്നത്.

ഫുജൈറ പോര്‍ട്ട് സ്റ്റേഷനിലാണ് രാജ്യത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 255.2 മില്ലീമീറ്റര്‍ മഴ ഇവിടെ ലഭിച്ചുവെന്നാണ് കണക്ക്. ഇത് ജൂലൈ മാസത്തില്‍ യുഎഇയില്‍ ഇതുവരെ വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മഴയാണ്. 209.7 മില്ലീമീറ്റര്‍ മഴ ലഭിച്ച മസാഫിയാണ് മഴയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ഫുജൈറ വിമാനത്താവളത്തില്‍ 197.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്‍ച ഫുജൈറയില്‍ റെഡ് അലെര്‍ട്ടും റാസല്‍ഖൈമയില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. കിഴക്കന്‍ മേഖലയിലാകെ യെല്ലാം അലെര്‍ട്ടും നിലവിലുണ്ടായിരുന്നു.

 


 

Follow Us:
Download App:
  • android
  • ios