ബാരലിന് 49.81 ഡോളര്‍ എന്ന നിരക്കിലാണ് വ്യാഴാഴ്ച അസംസ്കൃത എണ്ണയുടെ വിപണനം നടന്നത്. ഉല്‍പ്പാദനം നിയന്ത്രിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് എണ്ണ സ്റ്റോക്കുള്ളതാണ് വില കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.  

റിയാദ്: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് റെക്കോര്‍ഡ് വിലയിടിവ്. കഴിഞ്ഞ 14 മാസത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ നടത്തിയ ഉല്‍പ്പാദന നിയന്ത്രണം ഫലം കണ്ടില്ലെന്നാണ് ഇപ്പോഴത്തെ വിപണിയിലെ പ്രതിഭാസങ്ങള്‍ സൂചിപ്പിക്കുന്നത്. 

ബാരലിന് 49.81 ഡോളര്‍ എന്ന നിരക്കിലാണ് വ്യാഴാഴ്ച അസംസ്കൃത എണ്ണയുടെ വിപണനം നടന്നത്. ഉല്‍പ്പാദനം നിയന്ത്രിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് എണ്ണ സ്റ്റോക്കുള്ളതാണ് വില കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇറാന് മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ എണ്ണ വിപണിയില്‍ വിലവര്‍ധനവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും സംഭവിച്ചില്ല. പകരം വിലയില്‍ കാര്യമായ കുറവാണ് ഉണ്ടാകുന്നത്. ആഭ്യന്തര ചില്ലറ വിപണിയിലും വിലക്കുറവ് പ്രതിഫലിക്കുന്നുണ്ട്. രാജ്യത്തെ ഓഹരി വിപണികളിലും മെച്ചപ്പെട്ട പ്രകടനമാണിപ്പോള്‍.