റിയാദ്: സൗദി അറേബ്യയിലേക്ക് നിയമവിരുദ്ധമായി കടത്താന്‍ ശ്രമിച്ച വന്‍ സിഗിരറ്റ് ശേഖരം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. റോഡ് മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഒരു കാറില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. കാറിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സിഗിരറ്റ് പായ്ക്ക്റ്റുകള്‍. കാറില്‍ നിന്ന് ഇവ പിടിച്ചെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു.  വാഹനതതിന്റെ സീറ്റുകളിലടക്കം ഒളിപ്പിച്ച നിലയിലായിരുന്നു സിഗിരറ്റുകള്‍. കാറിനെക്കുറിച്ചോ പിടിയിലായ വ്യക്തികളെക്കുറിച്ചോ മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.