ദോഹ: ഖത്തറില്‍ വിമാനയാത്രക്കാരന്‍ വയറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടിച്ചെടുത്തു. 48.3 ഗ്രാം കഞ്ചാവ്, ലഹരി ഗുളികകള്‍ എന്നിവയാണ് യാത്രക്കാരന്റെ വയറ്റില്‍ കണ്ടെത്തിയത്.

ഹമദ് വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ കസ്റ്റംസ് ജനറല്‍ അതോറിറ്റിയാണ് ഇയാള്‍ ലഹരി മരുന്ന് വിഴുങ്ങിയതായി കണ്ടെത്തിയത്. സംശയം തോന്നിയ അധികൃതര്‍ യാത്രക്കാരനെ ഫുള്‍ ബോഡി സ്‌കാനിങിന് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ വയറിനുള്ളില്‍ ലഹരിമരുന്ന് കണ്ടെത്തി. നിയമവിരുദ്ധ വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.