Asianet News MalayalamAsianet News Malayalam

'മഹ' ചുഴലിക്കാറ്റ് ഒമാന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുന്നു; മണിക്കൂറില്‍ 113 കിലോമീറ്റര്‍ വേഗത

പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ദിശയിൽ തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് സമാന്തരമായാണ് കാറ്റിന്റെ സഞ്ചാരം. കാറ്റ് തീരത്ത് എത്താനിടയില്ലെന്നാണ് നിരീക്ഷണങ്ങളിൽനിന്ന് വ്യക്തമാകുന്നതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

cyclone maha moves to oman coast
Author
Muscat, First Published Nov 1, 2019, 10:53 AM IST

മസ്കത്ത്: മഹ ചുഴലിക്കാറ്റു ഒമാന്‍ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങിയതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  മണിക്കൂറിൽ 113 കിലോമീറ്റർ വരെയാണ് നിലവില്‍ കാറ്റിന്റെ വേഗം. റാസൽ മദ്റക്ക തീരത്തുനിന്ന് 1400 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനമെന്നും  കാലാവസ്ഥാ കേന്ദ്രം  പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ദിശയിൽ തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് സമാന്തരമായാണ് കാറ്റിന്റെ സഞ്ചാരം. കാറ്റ് തീരത്ത് എത്താനിടയില്ലെന്നാണ് നിരീക്ഷണങ്ങളിൽനിന്ന് വ്യക്തമാകുന്നതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് യമെന്റെ ഭാഗമായ സൊക്കോത്ര ദ്വീപിന് സമീപം കാറ്റ് നിർവീര്യമാകാനാണ് സാധ്യത. അതേ സമയം കടൽ പ്രക്ഷുബ്ധമായിത്തന്നെ തുടരുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തീരങ്ങളിൽ തിരമാലകൾ എട്ട് മീറ്റർ വരെയും ഒമാൻ കടലിന്റെ തീരങ്ങളിൽ മൂന്ന് മീറ്റർ വരെയും ഉയരാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക കെടുതികള്‍ തടയാൻ സജ്ജമാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios