വാദി അൽ കബീറിലേക്കുള്ള ദാർസൈത് പാലം സെപ്റ്റംബർ 30 വെള്ളിയാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്നാണ് മസ്‍കത്ത് നഗരസഭ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിലും പറയുന്നത്.

മസ്‍കത്ത്: ഒമാനിലെ ദാർസൈറ്റ് പാലത്തിന്റെ ഒരു ഭാഗം സെപ്റ്റംബർ 30 വരെ താത്കാലികമായി അടച്ചിടുമെന്ന് മസ്‍കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മസ്‌കത്ത് നഗരസഭ, ട്രാഫിക് ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച്, പാലം വിപുലീകരണ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്നതിനായാണിത്.

വാദി അൽ കബീറിലേക്കുള്ള ദാർസൈത് പാലം സെപ്റ്റംബർ 30 വെള്ളിയാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്നാണ് മസ്‍കത്ത് നഗരസഭ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിലും പറയുന്നത്. വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയന്ത്രണം സംബന്ധമായ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റിയുടെ പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

Scroll to load tweet…

Read also:  അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ചികിത്സ തേടിയെത്തിയ യുവതിയുടെ ഫോട്ടോ എടുത്തു; സൗദിയില്‍ ആശുപത്രി ജീവനക്കാരനെതിരെ നടപടി
റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്‍ത്രീയുടെ ഫോട്ടോ എടുത്ത ജീവനക്കാരനെതിരെ നടപടി. ഇയാളെ ജോലിയില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്‍തതായി സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. ജീവനക്കാരനെ നേരത്തെ തന്നെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തതായും ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.