ദുബൈ: കൊവിഡ്-19-ന്റെ പശ്ചാത്തലത്തിൽ ദുബായിലെ വിസാ സേവനങ്ങൾക്കുള്ള ആമർ സെന്ററുകൾ തുറക്കുന്നത് ഈ മാസം 18 വരെ നീട്ടിയെന്ന് ദുബായ് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു. പൊതുജനാരോഗ്യം പരിഗണിച്ചു കൊണ്ട് കഴിഞ്ഞ മാസം 25 മുതലാണ് സേവനകേന്ദ്രങ്ങൾ അടച്ചത്.  

ഏപ്രിൽ 9 വരെ സെന്ററുകൾ അടച്ചിടുമെന്നാണ് എമിഗ്രേഷൻ അതോറിറ്റി മുൻപ് ദുബായിലെ താമസക്കാരെ   അറിയിച്ചിരുന്നത്. ആ പ്രഖ്യാപനമാണ് ഈ മാസം 18 വരെ നീട്ടിയിരിക്കുന്നത്. ഈ കാലയളവിൽ സേവനങ്ങൾ തേടുന്നവർ വകുപ്പിന്റെ വെബ്സൈറ്റ്, സ്മാർട്ട്‌ ആപ്ലിക്കേഷൻ, എന്നിവ ഉപയോഗപ്പെടുത്തണമെന്നും, താമസ രേഖാ- സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും, സംശയങ്ങൾക്കും,  വകുപ്പിന്റെ ടോൾഫ്രീ  നമ്പറായ 8005111 -ൽ  വിളിക്കണമെന്ന് ദുബായ് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക