മൃതദേഹത്തില്‍ രക്തക്കറയും ഉള്ളതായാണ് റിപ്പോര്‍ട്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സബാഹ് ആശുപത്രിയുടെ പാര്‍ക്കിങ് ലോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണവും മറ്റ് കണ്ടെത്താനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മൃതദേഹത്തില്‍ രക്തക്കറയും ഉള്ളതായാണ് റിപ്പോര്‍ട്ട്. 

കുവൈത്തിനെ മൂടി പൊടിക്കാറ്റ്; വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശക്തമായ പൊടിക്കാറ്റ്. പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 

തിങ്കളാഴ്ച വീശിയ പൊടിക്കാറ്റില്‍ അന്തരീക്ഷം കടുത്ത ഓറഞ്ച് നിറത്തിലായി. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെയും റോഡ് ഗതാഗതത്തെയും പൊടി സാരമായി ബാധിച്ചു. ഒഴിവാക്കാനാകാത്ത കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങിയാല്‍ പൊടിയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പൊതുജനങ്ങള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി നമ്പരായ 112ല്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. 

 സ്‌കൂളിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; വിദ്യാര്‍ത്ഥി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. സ്‌കൂളിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് 15കാരനായ വിദ്യാര്‍ത്ഥി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

ഈജിപ്ത് സ്വദേശിയായ കുട്ടി കുവൈത്തി വനിത ഓടിച്ച വാഹനമിടിച്ചാണ് മരിച്ചത്. സ്‌കൂളിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സാല്‍മിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുവൈത്തില്‍ 2022ലെ ആദ്യ മൂന്ന് മാസത്തിനിടെ വാഹനാപകടങ്ങളില്‍ 65 പേരാണ് മരിച്ചത്.