Asianet News MalayalamAsianet News Malayalam

റിയാദിൽ മരിച്ച പ്രവാസി ഇന്ത്യക്കാരന്‍റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി

റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ വാരാണസി എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി. 

dead body of indian expatriate brought home
Author
First Published Jan 23, 2024, 11:50 AM IST

റിയാദ്: റിയാദിലെ അൽഈമാൻ ആശുപത്രിയിൽ മരിച്ച ഉത്തർപ്രദേശ് ജൂൺപൂർ സ്വദേശി റിയാസ് അഹമ്മദിന്‍റെ (41) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ വാരാണസി എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി. 

പിതാവ്: ഇസ്തിയാഖ്, മാതാവ്: റൂഖ്സാന, ഭാര്യ: സമീന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികൾ നേതൃത്വം നൽകി.

Read Also -  വിമാന ഷെഡ്യൂളില്‍ മാറ്റം വരുത്തി എയര്‍ലൈന്‍; സാങ്കേതിക കാരണങ്ങളെ തുടര്‍ന്നെന്ന് വിശദീകരണം

നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 17,999 പ്രവാസികള്‍ അറസ്റ്റില്‍ 

റിയാദ്: സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ  17,999  വിദേശികളെ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തു. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഇതിൽ  10,975  താമസ നിയമലംഘകരും   4,011 അതിർത്തി സുരക്ഷാചട്ട ലംഘകരും  3,013  തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 688 പേർ പിടിയിലായി. ഇവരിൽ 38 ശതമാനം യമനികളും 60 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 200 പേർ രാജ്യത്ത് നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.

താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത, താമസ സൗകര്യമൊരുക്കുകയും നിയമ ലംഘനം മൂടിവെക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 14 പേർ അറസ്റ്റിലായി. നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios