മസ്‌കറ്റ്: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പ്രവാസി വനിതയുടെ മൃതദേഹം കടലില്‍ കണ്ടെത്തി. ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസികില്‍ നിന്നാണ് വിയറ്റ്‌നാം സ്വദേശിയായ വനിതയുടെ മൃതദേഹം കണ്ടെത്തിയത്.

നാലു ദിവസത്തെ തുടര്‍ച്ചയായ തെരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. വാട്ടര്‍ റെസ്‌ക്യൂ ടീം, പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ്, റോയല്‍ ഒമാന്‍ എയര്‍ ഫോഴ്‌സ് എന്നിവയും ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കാണാതായ വിയറ്റ്‌നാമീസ് സ്ത്രീയുടെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഹാസികിലെ റാസ് നുസ് പ്രദേശത്ത് വിയറ്റ്‌നാമീസ് വനിത മുങ്ങിത്താഴ്ന്നതായി റിപ്പോര്‍ട്ട് ലഭിച്ചതോടെ നാലുദിവസം തുടര്‍ച്ചയായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കുവൈത്ത് പാര്‍ലമെന്റ് അംഗം