വാട്ടർ ബൈക്കിൽ ഒരാൾ കടലിലേക്ക് വീണതായി ബുധനാഴ്ച ഉച്ചയ്ക്കാണ് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തിൽ വിവരം ലഭിക്കുന്നത്. 

കുവൈത്ത് സിറ്റി: ഗ്രീൻ ഐലൻഡിന് പുറത്ത് കടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഫയർ ഡിപ്പാർട്ട്‌മെന്റ്, മാരിടൈം റെസ്‌ക്യൂ, കോസ്റ്റ് ഗാർഡ് എന്നിവയുടെ ടീമുകൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പബ്ലിക് ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. 

വാട്ടർ ബൈക്കിൽ ഒരാൾ കടലിലേക്ക് വീണതായി ബുധനാഴ്ച ഉച്ചയ്ക്കാണ് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തിൽ വിവരം ലഭിക്കുന്നത്. സാൽമിയ, ഷുവൈഖ് ഫയർ ആൻഡ് മാരിടൈം റെസ്‌ക്യൂ സെന്ററുകളിലെ ബോട്ടുകളും ഡൈവേഴ്‌സ് വിഭാഗവും കുവൈത്ത് സേനയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും കോസ്റ്റ് ഗാർഡ് ബോട്ടുകളുടെയും ഹെലികോപ്റ്ററുകളുടെയും പിന്തുണയോടെ സംഭവസ്ഥലത്തേക്ക് എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മൃതദേഹം കോസ്റ്റ് ഗാർഡ് ബോട്ടിൽ സാൽമിയ ഫയർ ആൻഡ് മാരിടൈം റെസ്‌ക്യൂ സെന്ററിലേക്ക് മാറ്റി.

Read also: കുവൈത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നു വീണ് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് വ്യത്യസ്‍ത സംഭവങ്ങളില്‍ രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വീണു മരിച്ചു. മരണം സംബന്ധിച്ച് രണ്ടിടങ്ങളില്‍ നിന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും സുരക്ഷാ വകുപ്പുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മഹ്‍ബുലയില്‍ സിറിയന്‍ സ്വദേശിനിയാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചത്. ഗ്ലാസ് വിന്‍ഡോ വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മരണപ്പെട്ട സ്‍ത്രീയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മരണപ്പെട്ട യുവതിയുടെ അച്ഛനെ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.