Asianet News MalayalamAsianet News Malayalam

സൗദിയിൽ മലയാളികളെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി. ആറു വർഷം മുൻപ് അഞ്ച് തൊഴിലാളികളെ ജീവനോടെ 
കുഴിച്ചു മൂടിയ കേസിലെ പ്രതികളായ മൂന്ന് സൗദി പൗരന്മാരുടെ തലവെട്ടി.

death penalty for three accused in keralites murder case
Author
Saudi Arabia, First Published Oct 22, 2018, 11:14 PM IST

റിയാദ്: സൗദിയിൽ മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി. ആറു വർഷം മുൻപ് അഞ്ച് തൊഴിലാളികളെ ജീവനോടെ 
കുഴിച്ചു മൂടിയ കേസിലെ പ്രതികളായ മൂന്ന് സൗദി പൗരന്മാരുടെ തലവെട്ടി.

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സഫ്വാ പട്ടണത്തിനു സമീപമുള്ള കൃഷിയിടത്തിൽ വെച്ചാണ് കൊല്ലം ശാസ്താംകോട്ട സ്വദേശി ഷാജഹാൻ, കിളിമാനൂർ സ്വദേശി അബ്ദുൾ കാദർ സലിം, കൽക്കുളം സ്വദേശി ലാസർ, കൊല്ലം കണ്ണനല്ലൂർ സ്വദേശി ഷെയ്ഖ്‌, കന്യാകുമാരി സ്വദേശി ബീഷീർ എന്നിവർ കൊല്ലപ്പെട്ടത്.

2014 ഫെബ്രുവരിയിൽ സ്വദേശി പൗരൻ തന്റെ കൃഷിയിടത്തിൽ പൈപ്പു ചാലു കീറുന്നതിനിടെ മൃതദേഹവിശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് കൊലപതം പുറംലോകം അറിയുന്നത്. തുടർന്ന് പോലീസെത്തി കൃഷിയിടം പൂര്‍ണമായി കിളച്ചു നോക്കിയതിനെതുടര്‍ന്നാണ് അഞ്ച് പേരുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

മദ്യത്തിൽ മയക്കു മരുന്ന് കലർത്തി നല്കി ബോധം കെടുത്തിയ ശേഷം അഞ്ച് പേരേയും ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു എന്ന് പ്രതികകള്‍ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. കേസിലെ പ്രതികളായ യൂസഫ് ഹസൻ മുത്വവ്വ, അമ്മാർ അലി അൽ ദഹീം, മുർതദ ബിൻ മുഹമ്മദ് മൂസാ എന്നീ സ്വദേശികളെയാണ് ഇന്ന് ഖത്തീഫിൽ വധശിക്ഷക്ക് വിധേയമാക്കിയത്.

Follow Us:
Download App:
  • android
  • ios