ഡെലിവറി ജീവനക്കാരുടെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടി ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന പരിശോധനയ്‍ക്കിടെയായിരുന്നു അറസ്റ്റ്.

കുവൈത്ത് സിറ്റി: പ്രാദേശികമായി നിര്‍മിച്ച മദ്യവുമായി (Locally distilled alcohol) കുവൈത്തില്‍ പ്രവാസി യുവാവ് പിടിയിലായി (Expat arrested). ഹോം ഡെലിവറി ജീവനക്കാരനായി (Home delivery worker) ജോലി ചെയ്‍തിരുന്നയാളാണ് പിടിയിലായത്. ഡെലിവറി ജീവനക്കാരുടെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടി ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന പരിശോധനയ്‍ക്കിടെയായിരുന്നു (Inspection Campaign) അറസ്റ്റ്.

രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളുടെ വിസയാണുള്ളതെന്ന് കണ്ടെത്തി. പ്രാദേശികമായി നിര്‍മിച്ച 26 ബോട്ടില്‍ മദ്യമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. തുടര്‍ നടപടികള്‍ക്കായി ഇയാളഎ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിക്ക് 15 വര്‍ഷം കഠിന തടവ്
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ (Murder) സ്വദേശി വനിതയ്‍ക്ക് 15 വര്‍ഷം തടവ്. കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait Cassation Court) ശിക്ഷ വിധിച്ചത്. ഫിലിപ്പൈന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയുടെ (Housemaid) കൊലപാതകം കുവൈത്തും ഫിലിപ്പൈന്‍സും തമ്മിലുള്ള രാഷ്‍ട്രീയ പ്രശ്നങ്ങളിലേക്ക് വരെ നയിച്ചിരുന്നു. തുടര്‍‌ന്ന് കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരികളുടെ നിയമനം ഫിലിപ്പൈന്‍സ് തടയുകയും ചെയ്‍തു. 

കേസില്‍ കുവൈത്തി വനിതയ്‍ക്ക് 15 വര്‍ഷം കഠിന തടവ് വിധിച്ച അപ്പീല്‍ കോടതി വിധി, പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് പ്രതിയുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവും വിധിച്ചു. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ കോടതി വധശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് അപ്പീലുകളിലൂടെ ശിക്ഷ 15 വര്‍ഷം തടവായി കുറയ്‍ക്കുകയായിരുന്നു.

ഫിലിപ്പൈന്‍സ് സ്വദേശിയായ ജോലിക്കാരിയെ ദീര്‍ഘ നാളായി കുവൈത്തി വനിത ക്രൂരമായി മര്‍ദിക്കുകയും വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് ചികിത്സ നിഷേധിക്കുകയുമായിരുന്നു. മര്‍ദനത്തിനൊടുവില്‍ ജോലിക്കാരി മരിച്ചു. ശരീരം നിറയെ മര്‍ദനമേറ്റ പാടുകളും മുറിവുകളുമായി ഇവരുടെ മൃതദേഹം സബാഹ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചത്.

പ്രാഥമിക പരിശോധനയില്‍ തന്നെ അസ്വഭാവിക മരണമാണെന്ന് വ്യക്തമായതോടെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മൃതദേഹം ആശുപത്രിയിലെത്തിച്ച സ്‍പോണ്‍സറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തതില്‍ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ഭാര്യ ജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്നും മര്‍ദനമേറ്റ് ബോധരഹിതയായപ്പോഴാണ് താന്‍ ആശുത്രിയിലെത്തിച്ചതെന്നും ഇയാള്‍ പറഞ്ഞു. വീട്ടുജോലിക്കാരി മരിച്ചിരുന്നുവെന്ന് താന്‍ അറിഞ്ഞില്ലെന്നും ഇയാളുടെ മൊഴിയിലുണ്ടായിരുന്നു.

വീട്ടുജോലിക്കാരിയുടെ നെഞ്ചിലും തലയിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദനമേറ്റിരുന്നു. ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായി രഹസ്യ ബന്ധമുണ്ടെന്ന് പ്രതി ആരോപിച്ചിരുന്നു. ദുര്‍മന്ത്രാവാദത്തിലൂടെ തന്നെയും ഭര്‍ത്താവിനെയും പരസ്‍പരം അകറ്റാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിയുടെ വാദം.

രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ മോഷ്‍ടിച്ചത് നാലായിരം ലിറ്റര്‍ ഡീസല്‍
കുവൈത്ത് സിറ്റി: നാലായിരത്തോളം ലിറ്റര്‍ ഡീസല്‍ മോഷ്‍ടിച്ച സംഭവത്തില്‍ (Diesel theft) കുവൈത്തില്‍ രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്കെതിരെ (Tanker driver) നടപടി. ഒരു ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയാണ് സബിയ ഓയില്‍ ഫീല്‍ഡില്‍ (Sabiya field) നിന്ന് ഡീസല്‍ മോഷ്‍ടിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ഇവിടെ നിന്നു തന്നെ ഇലക്ട്രിക് കേബിളുകള്‍ മോഷണം പോയ സംഭവത്തിലും ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഓയില്‍ ഫീല്‍ഡില്‍ ഉപയോഗിക്കുന്ന ചില മെഷീനുകളിലേക്ക് ആവശ്യമായിരുന്ന ഡീസലാണ് മോഷണം പോയത്. ഇവിടെ ചുമതലയിലുണ്ടായിരുന്ന സൂപ്പര്‍വൈസര്‍ ഡീസലിന്റെ അളവില്‍ കുറവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവിടെ ടാങ്കര്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പാകിസ്ഥാന്‍ സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്‍ത് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.