ദീപാവലി ആഘോഷിക്കാൻ യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾക്ക് നീണ്ട അവധി. ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് രണ്ട് ദിവസവും മറ്റ് ചില സ്കൂളുകള്‍ക്ക് ഒരു ദിവസവുമാണ് അവധി പ്രഖ്യാപിച്ചത്. ഭൂരിഭാഗം സ്കൂളുകള്‍ക്കും തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി.

ദുബൈ: ദീപാവലി പ്രമാണിച്ച് യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് അവധി. ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് രണ്ട് ദിവസവും മറ്റ് ചില സ്കൂളുകള്‍ക്ക് ഒരു ദിവസവുമാണ് അവധി പ്രഖ്യാപിച്ചത്. ഭൂരിഭാഗം സ്കൂളുകള്‍ക്കും തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി. എന്നാല്‍ ചില സ്കൂളുകള്‍ക്ക് ഒരു ദിവസം മാത്രമേ അവധിയുള്ളൂ.

എമിറേറ്റിലെ സ്കൂളുകൾ വർഷാദ്യം വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കുന്ന സ്കൂൾ കലണ്ടർ അനുസരിച്ചാണ് പ്രാദേശിക അവധി അനുവദിക്കുന്നത്. അപേക്ഷിച്ച സ്കൂളുകൾക്ക് മാത്രമാണ് അനുമതി. മറ്റ് സ്കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ രണ്ട് ദിവസം അവധി ലഭിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദീപാവലി ആഘോഷത്തിന് നീണ്ട അവധി ദിവസങ്ങളാണ് ലഭിക്കുക.

ചില സ്കൂളുകൾ വെള്ളിയാഴ്ച മുതൽ അവധി നൽകി തിങ്കളാഴ്ചയും അടച്ചിടും. മറ്റ് ചില സ്കൂളുകൾ ശനിയാഴ്ച മുതൽ നാല് ദിവസത്തേക്ക് അവധിയായിരിക്കും, തുടർന്ന് ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ബുധനാഴ്ച സ്കൂളുകൾ വീണ്ടും തുറക്കും. വാരാന്ത്യത്തോടൊപ്പമുള്ള ഈ നീണ്ട അവധി കുടുംബങ്ങൾക്ക് ഒരുമിച്ച് ദീപാവലി ആഘോഷിക്കാനും യാത്ര ചെയ്യാനും ക്ഷേത്രങ്ങൾ സന്ദർശിക്കാനും ആഘോഷ പരിപാടികളിൽ പങ്കെടുക്കാനും കൂടുതൽ സമയം നൽകും.