അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റി തൊഴിലാളിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. സുഐബയിലെ ഒരു സ്വദേശിയുടെ വീട്ടിലായിരുന്നു സംഭവം. ഇവിടുത്തെ ഗാര്‍ഹിക തൊഴിലാളിയാണ് മരിച്ചത്.

വീട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു അപകടം. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റി തൊഴിലാളിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.