കുവൈത്തിലെ നഴ്‍സിങ് രംഗത്തെ സമഗ്ര സംഭാവനയ്‍ക്കുള്ള അവാർഡായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, നഴ്‍സ് അഡ്‍മിനിസ്ട്രേറ്റർ അവാർഡ്, കൊവിഡ് കാലത്ത് മികച്ച സേവനം കാഴ്‍ചവെച്ചവർക്കുള്ള അവാർഡ്, നഴ്‍സ് ഓഫ് ദി ഇയർ എന്നി വിഭാഗങ്ങളിലായാണ് അവാർഡുകൾ സമ്മാനിക്കുക. 

കുവൈത്ത് സിറ്റി: ഏഷ്യാനെറ്റ് ന്യൂസ് നഴ്‍സിങ് എക്സലൻസ് അവാർഡ് കുവൈത്ത് എഡിഷന്റെ ജൂറി ചെയർമാനായി ഖത്തറിലെ പ്രമുഖ ഡോക്ടറും സാമൂഹിക പ്രവർത്തകനുമായ ഡോ. മോഹൻ തോമസിനെ തെരഞ്ഞെടുത്തു. ട്രെയിൻഡ് നഴ്‍സസ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. റോയ് കെ ജോർജ്, അമേരിക്കയിലെ പെൻസിൽ‍വാനിയ സ്റ്റേറ്റ് ബോർഡ് ഓഫ് നഴ്‍സിങ് എപിഎൻ ചെയർ മിസിസ്സ് ബ്രിജിത് വിൻസെന്റ്, ഇന്ത്യൻ ഡോക്ടേഴ്‍സ് ഫോറം കുവൈത്ത് പ്രസിഡന്റ് അമീർ അഹമ്മദ്, ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് ഡോ. സോന എന്നിവർ അടങ്ങിയതാണ് ജഡ്ജിങ് പാനൽ. 

കുവൈത്തിലെ നഴ്‍സിങ് രംഗത്തെ സമഗ്ര സംഭാവനയ്‍ക്കുള്ള അവാർഡായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, നഴ്‍സ് അഡ്‍മിനിസ്ട്രേറ്റർ അവാർഡ്, കൊവിഡ് കാലത്ത് മികച്ച സേവനം കാഴ്‍ചവെച്ചവർക്കുള്ള അവാർഡ്, നഴ്‍സ് ഓഫ് ദി ഇയർ എന്നി വിഭാഗങ്ങളിലായാണ് അവാർഡുകൾ സമ്മാനിക്കുക. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം ഇരുപത്തിയാറാം തീയതി കുവൈത്തിലെ മില്ലേനിയം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കുവൈത്ത് അംബാസിഡർ സിബി ജോർജ് അവാർഡുകൾ സമ്മാനിക്കും. ഏഷ്യാനെറ്റ് ന്യൂസിന്റെ ഡയറക്ടറും ബിസിനസ് ഹെഡുമായ ഫ്രാങ്ക് പി തോമസ് അധ്യക്ഷ്യത വഹിക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.