Asianet News MalayalamAsianet News Malayalam

ഡോ. പദ്‍മനാഭൻ പടപ്പയിലിന് യുഎഇയില്‍ ഗോൾഡൻ വിസ

വിശിഷ്ട വ്യക്തികൾക്കും പ്രഫഷണലുകൾക്കും വ്യവസായ പ്രമുഖർക്കും മറ്റും പ്രത്യേക പരിഗണനകളോടെ യു.എ.ഇ നൽകുന്നതാണ് ഗോൾഡൻ വിസ. പത്തു വർഷത്തേക്കാണ് ഇവ നൽകുന്നത്.

dr padmanabhan padappayil gets 10 years golden visa in UAE
Author
Abu Dhabi - United Arab Emirates, First Published Jun 25, 2021, 11:44 PM IST

അബുദാബി: വി.പി.എസ് ഹെൽത്ത്‌ കെയർ ഗ്രൂപ്പിന്റെ അബുദാബി എൽ.എൽ.എച്ച് ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടറും ഇ.എൻ.ടി സർജനുമായ ഡോ. പദ്‍മനാഭൻ പടപ്പയിലിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. വിശിഷ്ട വ്യക്തികൾക്കും പ്രഫഷണലുകൾക്കും വ്യവസായ പ്രമുഖർക്കും മറ്റും പ്രത്യേക പരിഗണനകളോടെ യു.എ.ഇ നൽകുന്നതാണ് ഗോൾഡൻ വിസ. പത്തു വർഷത്തേക്കാണ് ഇവ നൽകുന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഇ.എൻ.ടിയിൽ ബിരുദാനന്തര ബിരുദവും നേടിയ ഡോ. പദ്‍മനാഭൻ ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്ന് എഫ്.ആർ.സി.എസ്, എം.ആർ.സി.എസ് എന്നിവ നേടിയിട്ടുണ്ട്. തളിപ്പറമ്പ് സഹകരണ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചതിനു ശേഷമാണ് അബുദാബിയിലെത്തുന്നത്. അബുദാബി മിലിറ്ററി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണുർ ജില്ലയിലെ ചുഴലിയിൽ കോളിയാട്ട് ഗോവിന്ദന്റെയും പടപ്പയിൽ കാർത്യായനിയുടെയും മകനാണ്. ഭാര്യ ഡോ. രേണു, അബുദാബി ഇത്തിഹാദ് എയർലൈൻസിൽ ഇ.എൻ.ടി സ്‍പെഷ്യലിസ്റ്റും ക്ലിനിക്കൽ ലീഡുമാണ്. മക്കൾ, സിദ്ധാർഥ്, ദേവിക.

Follow Us:
Download App:
  • android
  • ios