കമ്മീഷന്റെ ആദ്യ യോഗത്തിൽ തന്നെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നതും.

മസ്കറ്റ്: ഒമാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ തിരഞ്ഞെടുത്തു. കമ്മീഷന്റെ ആദ്യ യോഗത്തിൽ തന്നെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നതും.

ഡോ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷിയെ ചെയർമാനായും സൗദ് ബിൻ സാലിഹ് അൽ മാവാലിയെ ഡെപ്യൂട്ടി ചെയർമാനായും തിരഞ്ഞടുക്കുകയുണ്ടായിയെന്ന് ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ഒമാൻ രാജകീയ ഉത്തരവ് (നമ്പർ) 57/2022 പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള പ്രവർത്തന വ്യവസ്ഥയിൽ ആർട്ടിക്കിൾ മൂന്ന് അനുസരിച്ചുള്ള തത്വങ്ങൾക്കനുസൃതമായിരുന്നു തിരെഞ്ഞെടുപ്പ് നടന്നെതെന്നും ഒമാൻ ന്യൂസ് ഏജൻസിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി. 

Scroll to load tweet…

Read Also -  യുകെയില്‍ ജോലി തേടുന്നവര്‍ക്ക് മികച്ച അവസരങ്ങളുമായി റിക്രൂട്ട്മെന്‍റ്; കരിയര്‍ ഫെയര്‍ നാളെ മുതല്‍

വിദേശത്തേക്കുള്ള പണമൊഴുക്കില്‍ ഇടിവ്; പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതില്‍ 12.57 ശതമാനം കുറവ്

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പ്രവാസികളുടെ വിദേശത്തേക്കുള്ള പണം അയയ്ക്കലില്‍ കുറവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് 12.57 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍. സെപ്തംബറില്‍ 991 കോടി റിയാലാണ് പ്രവാസികള്‍ വിദേശത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇത് 1133 കോടി റിയാലായിരുന്നു.

പ്രതിമാസമുള്ള കണക്ക് നോക്കുമ്പോള്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്തംബറില്‍ മാത്രം പ്രവാസികളുടെ വിദേശത്തേക്കുള്ള പണമയയ്ക്കലില്‍ എട്ടു ശതമാനം കുറവാണുണ്ടായത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാത്രമം പണമൊഴുക്ക് 10 ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം ജനുവരി-സെപ്തംബര്‍ കാലയളവില്‍ 9322 കോടി റിയാലാണ് വിദേശത്തേക്ക് അയച്ചത്. 2022ല്‍ ഈ കാലയളവില്‍ ഇത് 11,142 കോടി റിയാലായിരുന്നു. അതേസമയം മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക മേഖലാ രാജ്യഘങ്ങളിലേക്കുള്ള പണമൊഴുക്ക് 3.8 ശതമാനം കുറഞ്ഞതായി ലോകബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...