ബന്ധുവിനെ കാണാൻ കൊണ്ടുപോകാൻ വിസമ്മതിച്ചു; സ്‌പോൺസറെ ആക്രമിച്ച് പണം കവര്‍ന്നു, ഡ്രൈവർക്കായി അന്വേഷണം
ബന്ധുവിനെ കാണാൻ കൊണ്ടുപോകുന്ന കാര്യം ഡ്രൈവറോട് പറഞ്ഞപ്പോൾ ഇയാള്‍ വിസ്സമ്മതിക്കുകയായിരുന്നു. അസാധാരണമായ അവസ്ഥയിലായിരുന്നു ഈ സമയം ഡ്രൈവറെന്നും ഫർവാനിയ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‌പോൺസറെ ആക്രമിച്ച് ഡ്രൈവർ 300 ദിനാർ മോഷ്ടിച്ചു. ഡ്രൈവറുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കുവൈത്ത് സ്വദേശി ഫര്‍വാനിയ പൊലീസ് സ്റ്റേഷനില്‍ പരാതി ഫയല്‍ ചെയ്തതായി 'അല്‍ അന്‍ബ' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബന്ധുവിനെ കാണാൻ കൊണ്ടുപോകുന്ന കാര്യം ഡ്രൈവറോട് പറഞ്ഞപ്പോൾ ഇയാള്‍ വിസ്സമ്മതിക്കുകയായിരുന്നു. അസാധാരണമായ അവസ്ഥയിലായിരുന്നു ഈ സമയം ഡ്രൈവറെന്നും ഫർവാനിയ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഡ്രൈവർ ആക്രമിക്കുക മാത്രമല്ല, സ്പോൺസറിൽ നിന്ന് 300 ദിനാർ മോഷ്ടിക്കുകയും ചെയ്തു. ഒളിവിൽ പോയ ഡ്രൈവർക്കെതിരെ മർദനത്തിനും മോഷണത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
കറുത്ത ബാഗ് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി; പരിശോധനയില്‍ പിടികൂടിയത് 126 കുപ്പി നാടൻ മദ്യം
കുവൈത്ത് സിറ്റി: കുവൈത്തില്‍ സാൽമിയ മേഖലയിൽ പ്രാദേശികമായി മദ്യം നിര്‍മ്മിച്ച രണ്ട് വിദേശ പൗരന്മാരെ ഹവല്ലി പൊലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 126 കുപ്പി നാടൻ മദ്യവും ആയിരം ദിനാറും പിടിച്ചെടുത്തു.
സാൽമിയ പ്രദേശത്ത് ഉച്ചയ്ക്ക് ശേഷം ചിലര്‍ കറുത്ത ബാഗുകൾ ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് പൊലീസ് പട്രോളിംഗ് സംഘം കണ്ടു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോൾ അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ടുപേരും പ്രവാസികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗുകൾ പരിശോധിച്ചപ്പോൾ അവയില്‍ 126 കുപ്പി മദ്യവും ആയിരം ദിനാറും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അപ്പാർട്ട്‌മെന്റിൽ നാടൻ മദ്യം ഉൽപ്പാദിപ്പിച്ച് ഉപഭോക്താക്കൾക്ക് വിൽപന നടത്തിയിരുന്നതായി വ്യക്തമായത്.
അറസ്റ്റിലായ സമയത്ത് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി ഇവർ മദ്യം കടത്തുകയായിരുന്നു. പിടിച്ചെടുത്ത തുക മദ്യ വിൽപ്പനയിലൂടെ ലഭിച്ചതാണെന്നും വ്യക്തമായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...