മലനിരകളില്‍ നിന്ന് താഴേക്ക് വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. 

റാസല്‍ഖൈമ: യുഎഇയിലെ മലമുകളില്‍ വാഹനം അപകടത്തില്‍പെട്ട് 22 വയസുകാരന്‍ മരിച്ചു. റാസല്‍ഖൈമയിലെ പര്‍വത നിരകളിള്‍ ഏതാനും ദിവസം മുമ്പായിരുന്നു അപകടം. ഗള്‍ഫ് പൗരനാണ് മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പകല്‍ 11.24നായിരുന്നു അപകടം സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചതെന്ന് അല്‍ റംസ് കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ ആക്ടിങ് മേധാവി മേജര്‍ അലി അല്‍ റഹ്‍ബി പറഞ്ഞു.

മലനിരകളില്‍ നിന്ന് താഴേക്ക് വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. പര്‍വതത്തിന്റെ വശത്തേക്ക് വാഹനം ഇടിച്ചുകയറിയതാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചത്. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് പട്രോള്‍ സംഘങ്ങളു നാഷണല്‍ ആംബുലന്‍സും സ്ഥലത്ത് എത്തിയിരുന്നതായി മേജര്‍ അല്‍ റഹ്‍ബി പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കാനായി മൃതദേഹം പിന്നീട് മോര്‍ച്ചറിയിലേക്ക് മാറ്റി.

Read also: യുഎഇയില്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും പിതാവിനും ദാരുണാന്ത്യം

പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു
റിയാദ്: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂർ പറവണ്ണ കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടേയും കദീജയുടേയും മകൻ മുസ്തഫ (45) ആണ് മരിച്ചത്. ഹെർഫി ബ്രോസ്റ്റ് കമ്പനിയിൽ ട്രൈലർ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം റിയാദിൽനിന്നും ലോഡുമായി ഖമീസ് മുശൈത്തിലേക്ക് വരുമ്പോൾ വാദി ബിൻ അസ്ഫൽ - ബീഷ പാലത്തിന് സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.

അവിടെ വാഹനം നിർത്തി അടുത്ത റസ്റ്റോറൻറിൽ നിന്ന് ഭക്ഷണം കഴിച്ചു തിരിച്ചു വരുമ്പോള്‍ എതിർദിശയിൽ നിന്നും വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഖമീസ് മദനി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾ കമ്പനി എരിയ സൂപ്പർവൈസർ ഫിറോസ് വട്ടപ്പറമ്പിലിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒമ്പത് വർഷത്തോളമായി ഹെർഫിയിൽ ജോലി ചെയ്യുന്നു. മുബീനയാണ് ഭാര്യ. മക്കൾ: ഫഹ്മിദ നദ, മുഹമ്മദ് ഫംനാദ്. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, സാബിറ, സമീറ.

Read More -  സന്ദര്‍ശക വിസയിലെത്തിയ പ്രവാസി മലയാളി മരിച്ചു