വാഹനങ്ങൾക്കിടയിൽ ഇടിച്ചുകയറുന്നത് വാഹനത്തിെൻറ നിയന്ത്രണം നഷ്‌ടപ്പെടുകയും പെട്ടെന്നുള്ള അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.

റിയാദ്: വാഹനമോടിക്കുമ്പാൾ നിരത്തുകളിൽ വെച്ച് മറ്റ് വാഹനങ്ങൾക്കിടയിലേക്ക് ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണെന്ന് സൗദി ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് ഗൗരവമായ ഗതാഗത നിയമ ലംഘനമാണെന്നും 3,000 മുതൽ 6,000 വരെ റിയാൽ പിഴശിക്ഷ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലുടെയാണ് ഇക്കാര്യം അറിയിച്ചത്. വാഹനങ്ങൾക്കിടയിൽ ഇടിച്ചുകയറുന്നത് വാഹനത്തിെൻറ നിയന്ത്രണം നഷ്‌ടപ്പെടുകയും പെട്ടെന്നുള്ള അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.

Read Also -  കൈയ്യും വീശി എയര്‍പോര്‍ട്ടില്‍ പോകാം, പെട്ടികൾ കൃത്യസമയത്ത് എത്തും; വരുന്നൂ ‘ട്രാവലർ വിതൗട്ട് ബാഗ്’സംവിധാനം

സ്പോൺസറില്ലാതെ ജോലി ചെയ്യാം, താമസിക്കാം, ബിസിനസ് ചെയ്യാം; ഇനി പ്രീമിയം ഇഖാമ കൂടുതൽ വിഭാഗം വിദേശികൾക്ക്

റിയാദ്: സ്വദേശി സ്പോൺസർമാരില്ലാതെ വിദേശികൾക്ക് സൗദി അറേബ്യയിൽ തങ്ങാനും തൊഴിലെടുക്കാനും ബിസിനസ് സരംഭങ്ങൾ നടത്താനും സ്വാതന്ത്ര്യം നൽകുന്ന പ്രീമിയം ഇഖാമ (റെസിഡൻസി പെർമിറ്റ്) ഇനി കൂടുതൽ വിഭാഗം വിദേശികൾക്ക്. പാശ്ചാത്യരാജ്യങ്ങളിലെ ഗ്രീൻ കാർഡ് മാതൃകയിലുള്ള പ്രീമിയം റെസിഡൻസി പെർമിറ്റിന് അഞ്ചുവിഭാഗങ്ങളിൽ പെടുന്ന വിദേശികൾക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് പ്രീമിയം റസിഡൻസി സെൻറർ ചെയർമാനും വാണിജ്യമന്ത്രിയുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അറിയിച്ചു. 

ഹെൽത്ത് കെയർ, ശാസ്ത്രം എന്നീ രംഗത്തെ വിദഗ്ധരും വിവിധ വിഷയങ്ങളിലെ ഗവേഷകരും, കലാകായിക പ്രതിഭകൾ, ബിസിനസ് നിക്ഷേപകർ, വ്യവസായ സംരംഭകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ എന്നിങ്ങനെയാണ് ആ അഞ്ച് വിഭാഗം. 2019ലാണ് പ്രീമിയം ഇഖാമ സംവിധാനം നിലവിൽ വന്നത്. സ്വദേശി സ്പോൺസർ ആവശ്യമില്ലാതെ വിദേശികൾക്ക് സൗദിയിൽ ജീവിക്കാനും ജോലി ചെയ്യാനും ബിസിനസുകളും സ്വത്തുക്കളും സ്വന്തമാക്കാനുള്ള അവകാശം നൽകുന്നതായിരുന്നു ഇത്. ഭാര്യ, 25 വയസിൽ താഴെയുള്ള മക്കൾ, മാതാപിതാക്കൾ എന്നിവരെ സ്വന്തം സ്പോൺസർഷിപ്പിൽ സൗദിയിൽ താമസിപ്പിക്കാനും സ്വതന്ത്രമായി തൊഴിലെടുക്കാനും റീഎൻട്രി വിസ കൂടാതെ രാജ്യത്തിന് പുറത്തുപോകാനും തിരികെ വരാനുമെല്ലാം സ്വാതന്ത്ര്യം നൽകുന്ന ഈ ഇഖാമ രണ്ടു തരത്തിലാണ് അന്നുണ്ടായിരുന്നത്. പ്രതിവർഷം പുതുക്കുന്ന രീതിയിലും അനിശ്ചിതകാലത്തേക്കുമുള്ളത്. അനിശ്ചിതകാലത്തേക്കുള്ള ഇഖാമക്ക് എട്ട് ലക്ഷം റിയാലായിരുന്നു ഫീസ്. വർഷാവർഷം പുതുക്കേണ്ട ഇഖാമക്ക് ഒരു ലക്ഷം റിയാൽ വാർഷിക ഫീസും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...