കുവൈത്ത് സിറ്റി: 30,000 മയക്കുമരുന്ന് ഗുളികളുമായി മയക്കുമരുന്ന് ഡീലര്‍ കുവൈത്തില്‍ അറസ്റ്റില്‍. ഏതാനും ദിവസത്തെ നിരീക്ഷണത്തിന് ശേഷം ജഹ്‌റയില്‍ നിന്നാണ് ഇയാളെ പൊലീസ് പിിടകൂടിയത്. വിദേശത്ത് നിന്ന് ഒരു മാസം മുമ്പാണ് ഇയാള്‍ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തിയത്.

രണ്ടാഴ്ച മുമ്പാണ് ഇത് സംബന്ധിച്ച വിവരം പൊലീസിന് ലഭിക്കുന്നത്. ഉപഭോക്താവ് എന്ന നിലയില്‍ ഇയാളെ സമീപിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് പണവും തോക്കും വെടിയുണ്ടകളും ഉള്‍പ്പെടെ കണ്ടെടുത്തു. പ്രതിയെ നിമയനടപടിക്കായി മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി. 

സൗദിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ വിദേശികള്‍ അറസ്റ്റില്‍