ഇയാളുടെ വാഹനം പരിശോധിച്ചതില്‍ നിന്ന് ലഹരിമരുന്ന്, കത്തി, മറ്റ് മൂര്‍ച്ഛയേറിയ ആയുധങ്ങള്‍, ഫോണുകള്‍, പണം എന്നിവ പിടിച്ചെടുത്തു. 

കുവൈത്ത് സിറ്റി: ലഹരിമരുന്ന് ഉള്‍പ്പെടെയുള്ളവ വാഹനത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളെ കസ്റ്റഡിയിലെടുത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറിയതായി ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. സാല്‍മിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വാഹനം പരിശോധിച്ചതില്‍ നിന്ന് ലഹരിമരുന്ന്, കത്തി, മറ്റ് മൂര്‍ച്ഛയേറിയ ആയുധങ്ങള്‍, ഫോണുകള്‍, പണം എന്നിവ പിടിച്ചെടുത്തു. 

ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്നുകള്‍ മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി നിരോധിച്ചേക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളിലും പുകവലി നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം അംഗീകരിച്ചത്. വിഷയം എക്സിക്യൂട്ടിവ് ബോഡിയുടെയും നിയമവിഭാഗത്തിന്റെയും അഭിപ്രായം ആരായാനായി അയക്കാൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ.

രാജ്യത്തെ പരിസ്ഥിതി - കുടുംബ നിയമങ്ങൾക്ക് അനുസൃതമായി നിശ്ചിത സ്ഥലങ്ങളിൽ മാത്രം പുകവലിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള നിയമ പരിഷ്കാരമായിരിക്കും കൊണ്ടുവരിക. ഒരാൾ പുക വലിക്കുന്നത് കൊണ്ട് ഒപ്പമുള്ള മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന പ്രവണത ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ഗൾഫ് രാജ്യങ്ങളിൽ ശരാശരി പുകവലി കൂടുതലുള്ള രാജ്യമാണ് കുവൈത്ത്.

നാട്ടിലേക്ക് വരാനിരുന്ന ദിവസം പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

പഴയ ഫോണുകള്‍ റിപ്പയര്‍ ചെയ്‍ത് പുതിയതെന്ന വ്യാജേന വിറ്റഴിച്ച സ്ഥാപനത്തില്‍ റെയ്ഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പഴയ മൊബൈല്‍ ഫോണുകള്‍ റിപ്പയര്‍ ചെയ്‍ത് പുതിയതെന്ന വ്യാജേന വിറ്റഴിച്ചിരുന്ന സ്ഥാപനത്തില്‍ റെയ്ഡ്. വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ഉപയോഗിച്ച പഴയ മൊബൈല്‍ ഫോണുകള്‍ ഈ സ്ഥാപനം ശേഖരിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഇവ റിപ്പയര്‍ ചെയ്‍ത ശേഷം പുതിയ ബോക്സുകളില്‍ പാക്ക് ചെയ്‍ത് പുതിയതെന്ന വ്യജേന പല സ്ഥാപനങ്ങളിലൂടെ വിറ്റഴിക്കുകയായിരുന്നു. സംശയം പ്രകടിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്കായിരുന്നു ഇത്തരത്തിലുള്ള ഫോണുകള്‍ വില്‍പന നടത്തിയിരുന്നത്.ദിവസങ്ങളായി ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വാണിജ്യ - വ്യവസായ മന്ത്രാലയത്തിലെ ഇന്‍സ്‍പെക്ടര്‍മാര്‍ നിരീക്ഷിക്കുകയായിരുന്നു.

തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. കമ്പനിയുടെ ആസ്ഥാനത്തു നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. കമ്പനി നല്‍കിയ ഇന്‍വോയിസുകള്‍ പരിശോധിച്ച് ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് വിറ്റഴിച്ച മറ്റ് സ്ഥാപനങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.