ഒമാനിലെത്തുന്ന ശൈഖ് ഹംദാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തും.

മസ്കറ്റ്: ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ഔദ്യോഗിക ഒമാൻ സന്ദര്‍ശനം ഇന്ന് തുടങ്ങും. ഒമാനിലെത്തുന്ന ശൈഖ് ഹംദാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തും. നിരവധി ഉന്നത ഉദ്യോഗസ്ഥരുമായും ദുബൈ കിരീടാവകാശി ചര്‍ച്ച നടത്തും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും തന്ത്രപരമായ പങ്കാളിത്തം ഉയര്‍ത്താനുമുള്ള മാര്‍ഗങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. യുഎഇയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ആഴത്തിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദുബൈ കിരീടാവകാശി ഒമാൻ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം