ദുബൈ: കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ഏഴ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ദുബൈ എക്കണോമി പിഴ ചുമത്തി. ഒരു സ്ഥാപനത്തിന് താക്കീത് നല്‍കി. പരിശോധനയില്‍ വാണിജ്യസ്ഥാപനങ്ങളൊന്നും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കേണ്ടി വന്നില്ലെന്നും 720 സ്ഥാപനങ്ങള്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചതായും ദുബൈ എക്കണോമി ശനിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.