Asianet News MalayalamAsianet News Malayalam

ദുബൈയില്‍ ഒരു രാവും പകലും യാത്രക്കാരെ വലച്ച വിമാനം ഒടുവില്‍ പുറപ്പെട്ടത് 28 മണിക്കൂറിന് ശേഷം

ഞായറാഴ്ച രാവിലെ 9.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അന്നു തന്നെ ഉച്ചയ്ക്ക് 1.30ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് സമയം 2.30ലേക്ക് മാറ്റിയെന്ന് അറിയിച്ചു. ശേഷം 3.30ലേക്ക് മാറ്റി. 

Dubai Kochi spice jet flight delayed for more than 28 hours in Dubai
Author
First Published Dec 13, 2022, 8:19 AM IST

ദുബൈ: ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സ്‍പൈസ്ജെറ്റ് വിമാനം 28 മണിക്കൂര്‍ വൈകി. വിമാനത്താവളത്തില്‍ തന്നെ ഒരു രാവും പകലും കഴിച്ചുകൂട്ടിയ യാത്രക്കാരില്‍ ഭൂരിപക്ഷത്തിനും അക്ഷരാര്‍ത്ഥത്തില്‍ ദുരിത യാത്ര തന്നെയായിരുന്നു വിമാനക്കമ്പനി സമ്മാനിച്ചത്. ഞായറാഴ്ച രാവിലെ 9.30ന് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന സ്‍പൈസ് ജെറ്റ് വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് പുറപ്പെട്ടത്.

ഞായറാഴ്ച രാവിലെ 9.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അന്നു തന്നെ ഉച്ചയ്ക്ക് 1.30ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് സമയം 2.30ലേക്ക് മാറ്റിയെന്ന് അറിയിച്ചു. ശേഷം 3.30ലേക്ക് മാറ്റി. എന്നാല്‍ അപ്പോഴും പുറപ്പെടാനാവാതെ അനിശ്ചിതമായി നീണ്ടു. ഒടുവില്‍ തിങ്കളാഴ്ച രാവിലെ 9.30ന് വിമാനം പുറപ്പെടുമെന്ന് ഞായറാഴ്ച രാത്രിയോടെ അറിയിച്ചു. ഭൂരിപക്ഷം യാത്രക്കാരും വിമാനത്താവളത്തിലെ കേസരകളിലും നിലത്തുമൊക്കെയായിരുന്നു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത്. ചിലര്‍ അനുമതി വാങ്ങി താമസ സ്ഥലത്തേക്ക് പോയെങ്കിലും വിസ റദ്ദാക്കിയവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല.

Read also:  ജിദ്ദ - കോഴിക്കോട് വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി

താമസ സ്ഥലങ്ങളില്‍ പോയവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ വിമാനത്താവളത്തില്‍ എത്തിയെങ്കിലും അപ്പോഴും അനിശ്ചിതത്വം നീങ്ങിയില്ല. ഒടുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് വിമാനം പുറപ്പെട്ടത്. സാങ്കേതിക തകരാറാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചെങ്കിലും പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. വിമാനം അനിശ്ചിതമായി വൈകിയപ്പോഴും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കമ്പനി ഒരുക്കിയില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.

Read also: വിമാനത്തില്‍ പാമ്പ്; ദുബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios