നഗരത്തിലെ ഏക ബഹുവര്‍ണ ജലധാര കൂടിയാണിത്. 105 മീറ്ററോളം ഉയരത്തിലാണ് ഇതിന്റെ സൂപ്പര്‍ ഷൂട്ടറുള്ളത്.
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ദുബൈയിലെ പാം ഫൗണ്ടന്‍. 14,000ത്തിലധികം ചതുരശ്ര അടിയില്‍ കടല്‍ വെള്ളത്തില്‍ വ്യാപിച്ചു കിടക്കുന്ന പാം ഫൗണ്ടന്‍ പാം ജുമൈറയിലെ നക്കീല്‍ മാളിന്‍റെ ദി പോയിന്റെയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

നഗരത്തിലെ ഏക ബഹുവര്‍ണ ജലധാര കൂടിയാണിത്. 105 മീറ്ററോളം ഉയരത്തിലാണ് ഇതിന്റെ സൂപ്പര്‍ ഷൂട്ടറുള്ളത്. 3000ത്തിലേറെ എല്‍ഇഡി ലൈറ്റുകളും ഇവിടെ അലങ്കരിച്ചിട്ടുണ്ട്. സൂര്യാസ്തമയം മുതല്‍ അര്‍ധരാത്രിവരെയാണ് ജലധാര പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്.

