ദുബൈ: രണ്ട് ഇസ്രയേല്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദുബൈ പൊലീസ്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഞായറാഴ്‍ച ഞായറാഴ്‍ച ദുബൈ മീഡിയാ ഓഫീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

ദുബൈയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് രണ്ട് ഇസ്രയേലി പൗരന്മാരെ കസ്റ്റിഡിയിലെടുത്തുവെന്നായിരുന്നു പ്രചരണം. ഇത്തരത്തിലൊരു അറസ്റ്റ് നടന്നുവെന്ന സ്ഥിരീകരണത്തിനായി ഒരു ജൂത മത പ്രതിനിധിയെയും ഉദ്ധരിച്ചായിരുന്നു വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഞായറാഴ്ച ദുബൈ പൊലീസ് നിഷേധിച്ചു.