ദുബായ്: ഫെസ്റ്റിവല്‍ സിറ്റി മാളില്‍ ദീപാവലി ആഘോഷിക്കാനെത്തിയ ഇന്ത്യക്കാരെ വിസ്മയിപ്പിച്ച് ദുബായ് പൊലീസ്. വേദിയില്‍ വെച്ച് ദുബായ് പൊലീസ് ബാന്‍ഡ് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ കാണികളും അവര്‍ക്കൊപ്പം ചേര്‍ന്നു. ദുബായ് ടൂറിസത്തിന് കീഴിലുള്ള ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

നിരവധിപ്പേരാണ് ദുബായ് പൊലീസിന്റെ ഇന്ത്യന്‍ ദേശീയ ഗാനാലാപനം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. യുഎഇ ഭരണകൂടത്തിന് നന്ദി അറിയിച്ചും നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍  വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുഎഇ ദേശീയ ഗാനമായ 'ഈശീ ബിലാദി'യും വേദിയില്‍ ആലപിച്ചു.