Asianet News MalayalamAsianet News Malayalam

ദുബൈയിലെ ഈ റോഡുകള്‍ നാളെ ഭാഗികമായി അടച്ചിടുമെന്ന് ആര്‍ടിഎ

വാഹനയാത്രികര്‍ ഈ റോഡുകള്‍ക്ക് പകരമുള്ള റൂട്ടുകളില്‍ യാത്ര ചെയ്യണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

Dubai RTA announces road closures
Author
First Published Nov 19, 2022, 12:11 PM IST

ദുബൈ: ദുബൈ റണിനോട് അനുബന്ധിച്ച് ശൈഖ് സായിദ് റോഡ് നാളെ അടച്ചിടുമെന്ന് അറിയിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). നവംബര്‍ 20 ഞായറാഴ്ചയാണ് റോഡ് അടച്ചിടുക. ശൈഖ് സായിദ് റോഡിന് പുറമെ ഏതൊക്കെ റോഡുകള്‍ ദുബൈ റണിന്റെ ഭാഗമായി അടച്ചിടുമെന്നും ആര്‍ടിഎ വ്യക്തമാക്കി. 

  • ശൈഖ് സായിദ് റോഡ്, മുഹമ്മദ് ബിന്‍ റാഷിദ് ബോലെവാഡ് റോഡ് - രാവിലെ നാലു മണി മുതല്‍ രാവിലെ 10 മണി വരെ.
  • ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്- രാവിലെ നാലു മണി മുതല്‍ രാവിലെ 10 മണി വരെ
  • ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബോലെവാഡ് റോഡ് രാവിലെ നാലു മണി മുതല്‍ രാവിലെ 10 വരെ. 

വാഹനയാത്രികര്‍ ഈ റോഡുകള്‍ക്ക് പകരമുള്ള റൂട്ടുകളില്‍ യാത്ര ചെയ്യണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. അല്‍ വാസ് ല്‍ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, അല്‍ അസായേല്‍ സ്ട്രീറ്റ്, സെക്കന്‍ഡ് സബീല്‍ സ്ട്രീറ്റ്, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ ഹാദിഖ സ്ട്രീറ്റ് എന്നിവയാണ് പകരമുള്ള റൂട്ടുകള്‍. 

Read More -  യുഎഇ നിരത്തിലൂടെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസി ഡ്രൈവര്‍ക്ക് വന്‍തുക പിഴ

ദുബൈയില്‍ ഇതുവരെ അനുവദിച്ചത് ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍

ദുബൈ: ദുബൈയില്‍ ആകെ ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്.  ഗോള്‍ഡന്‍ വിസ ആരംഭിച്ച 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 151,600 ഗോള്‍ഡന്‍ വിസകളാണ് അനുവദിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍, മറ്റ് മേഖലകളിലെ പ്രൊഫഷണലുകള്‍ എന്നിവര്‍ക്കാണ് പ്രധാനമായും ഗോള്‍ഡന്‍ വിസ ലഭിച്ചത്.

Read More - ദുബൈയിലെ സിഗ്നലില്‍ ഗതാഗതം നിയന്ത്രിച്ച പ്രവാസി വൈറല്‍; ആദരവുമായി ദുബൈ പൊലീസ്

ഗോള്‍ഡന്‍ വിസ ലഭിച്ചവരില്‍ ബിസിനസുകാരും ജോലി ചെയ്യുന്നവരും പഠിക്കുന്നവരും അവരുടെ ആശ്രിത വിസയിലുള്ളവരും ഉള്‍പ്പെടും. നിരവധി ആനുകൂല്യങ്ങള്‍ കൂടി ലഭിക്കുന്നതിനാലാണ് പ്രവാസികള്‍ കൂടുതലായി ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഗോള്‍ഡന്‍ വിസയ്ക്ക് ലഭിച്ചത്.

 

Follow Us:
Download App:
  • android
  • ios