ബോളിവുഡ് ഗായകന്‍ അരിജിത് സിങ് നയിക്കുന്ന പരിപാടിയാണ് ഇന്ന് കൊക്കക്കോള അരീനയില്‍ പ്രധാനമായും നടക്കുന്നത്. ഇതിനുള്ള മുഴുവന്‍ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റുപോയിരുന്നു.

ദുബൈ: ദുബൈയിലെ ഏതാനും പ്രധാന റോഡുകളില്‍ വെള്ളിയാഴ്ച രാത്രി ഗതാഗതക്കുരുക്കുണ്ടാകുമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്. കൊക്കക്കോള അരീനയില്‍ നടക്കുന്ന ചില പരിപാടികളുടെ പശ്ചാത്തലത്തിലാണ് റോഡില്‍ ഗതാഗത തടസം പ്രതീക്ഷിക്കുന്നത്. രാത്രി 12 മണി വരെയാണ് പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്.

ബോളിവുഡ് ഗായകന്‍ അര്‍ജിത് സിങ് നയിക്കുന്ന പരിപാടിയാണ് ഇന്ന് കൊക്കക്കോള അരീനയില്‍ പ്രധാനമായും നടക്കുന്നത്. ഇതിനുള്ള മുഴുവന്‍ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റുപോയിരുന്നു. വലിയ തോതില്‍ ആളുകള്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 12 മണി വരെ അല്‍ സഫാ സ്‍ട്രീറ്റ്, അല്‍ ബദാ സ്‍ട്രീറ്റ്, ശൈഖ് സായിദ് റോഡിലെ ഫിനാന്‍ഷ്യന്‍ സെന്റര്‍ സ്‍ട്രീറ്റുമായി ചേരുന്ന ഇന്റര്‍സെക്ഷന്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങളുടെ തിരക്ക് പ്രതീക്ഷിക്കുന്നത്.

ഇതുവഴി യാത്ര ചെയ്യുന്നവര്‍ അല്‍ വസ്‍ല്‍ സ്‍ട്രീറ്റ്, അല്‍ മെയ്‍‍ദാന്‍ സ്‍ട്രീറ്റ്, അല്‍ ഖലീല്‍ റോഡ് എന്നിങ്ങനെയുള്ള റൂട്ടുകള്‍ തെരഞ്ഞെടുക്കണമെന്ന് ദുബൈ റോ‍ഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കൊക്കക്കോള അരീനയിലേക്ക് പോകുന്നവരും ഈ പ്രദേശങ്ങളില്‍ മറ്റ് പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുന്നവരും ദുബൈ മെട്രോയെ ആശ്രയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

Scroll to load tweet…


Read also:  നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി യുവാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു