ദുബായ്: ട്വിറ്ററിലൂടെ ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദീപാവലി ആഘോഷിക്കുന്ന ഏവര്‍ക്കും യുഎഇയിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നുവെന്നാണ് ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ്. 
 

അതേസമയം ദീപാവലി ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് യുഎഇയിലെ പ്രവാസികളും. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും തിരക്കേറി. ദുബായിലെ 62 സ്കൂളുകള്‍ക്ക് ദീപാവലി ദിനത്തില്‍ അവധി നല്‍കിയിട്ടുണ്ട്.