Asianet News MalayalamAsianet News Malayalam

ദുബൈയില്‍ നിന്നുള്ള വിമാനം വൈകിയത് ഒരു ദിവസം!കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതം

രാത്രിയോടെ സന്ദര്‍ശക  വിസക്കാര്‍ അല്ലാത്തവരെ ഹോട്ടലിലേക്ക് മാറ്റി. വിമാനം രാവിലെ പുറപ്പെടുമെന്നാണ് അറിയിപ്പ് നല്‍കിയത്. സന്ദര്‍ശക വിസക്കാരും വിസ കാലാവധി കഴിയുന്നവരും വിമാനത്താവളത്തില്‍ തന്നെ തുടര്‍ന്നു.

Dubai to kozhikode flight delay
Author
First Published Aug 31, 2022, 10:25 PM IST

ദുബൈ: ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരു ദിവസം. പ്രായമായവരും കുഞ്ഞുങ്ങളും ഉള്‍പ്പെടെ 150ഓളം യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട എ ഐ 938 വിമാനമാണ് 28 മണിക്കൂര്‍ വൈകി യാത്രക്കാരെ ബുദ്ധിമുട്ടിച്ചത്. ഒടുവില്‍ ബുധനാഴ്ച വൈകുന്നേരം 6.40ന് വിമാനം പുറപ്പെട്ടു. 

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം വൈകിയതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ യാത്രക്കാരെ വിമാനത്തില്‍ കയറ്റിയിരുന്നു. പിന്നീട് അഞ്ചു മണിയോടെ തിരിച്ചിറക്കി. രാത്രിയോടെ സന്ദര്‍ശക  വിസക്കാര്‍ അല്ലാത്തവരെ ഹോട്ടലിലേക്ക് മാറ്റി. വിമാനം രാവിലെ പുറപ്പെടുമെന്നാണ് അറിയിപ്പ് നല്‍കിയത്. സന്ദര്‍ശക വിസക്കാരും വിസ കാലാവധി കഴിയുന്നവരും വിമാനത്താവളത്തില്‍ തന്നെ തുടര്‍ന്നു. ബാഗേജ് നേരത്തെ വിമാനത്തില്‍ കയറ്റിയത് കൊണ്ട് യാത്രക്കാര്‍ക്ക് വസ്ത്രം പോലും മാറാന്‍ കഴിഞ്ഞില്ല. 

പ്രവാസികള്‍ക്ക് ഇരുട്ടടി വരുന്നു; ഒക്ടോബറോടെ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

എന്നാല്‍ രാവിലെയായിട്ടും എയര്‍ ഇന്ത്യ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിക്കാതെ വന്നതോടെ യാത്രക്കാര്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ വീണ്ടും വിമാനത്തില്‍ കയറ്റിയെങ്കിലും പിന്നെയും ഒരു മണിക്കൂറോളം വൈകി. പിന്നീട് 6.40നാണ് വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ടത്. വലിയ ദുരിതമാണ് വിമാനം വൈകിയതോടെ യാത്രക്കാര്‍ നേരിട്ടത്. 

പ്രവാസികള്‍ക്ക് തിരിച്ചടി; കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്

അബുദാബി: ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറന്നതോടെ നാട്ടില്‍ നിന്ന് തിരികെ മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി കുത്തനെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. ഒരാള്‍ക്ക് 40,000 രൂപയ്ക്ക് മുകളിലാണ് യുഎഇയിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്. വേനല്‍ അവധിക്ക് ഗള്‍ഫില്‍ സ്‌കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റ് എടുത്ത് നാട്ടിലെത്തിയവരാണ് തിരികെ മടങ്ങാന്‍ പ്രയാസം അനുഭവിക്കുന്നത്.

നാലംഗ കുടുംബത്തിന് ദുബൈയിലേക്ക് മടങ്ങാന്‍ 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അബുദാബിയിലേക്കാണെങ്കില്‍ 5000 മുതല്‍ 10,000 രൂപ വരെ നിരക്ക് വര്‍ധിക്കും. ഉയര്‍ന്ന തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ യുഎഇയിലെക്ക് മടങ്ങണമെങ്കില്‍ കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.

ഫിഷ് ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് പ്രവാസി തൊഴിലാളികള്‍ മരിച്ച കേസ്; നഷ്ടപരിഹാരം വിധിച്ച് കോടതി

കുവൈത്തിലേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 52,000 രൂപ ചിലവ് വരും. ഖത്തറിലേക്കും മസ്‌കറ്റിലേക്കും ഒരാള്‍ക്ക് 35,000 രൂപയും ബഹ്‌റൈനിലേക്ക് ഒരാള്‍ക്ക് 44,000 രൂപയ്ക്ക് മുകളിലുമാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടി വരിക. റിയാദിലേക്ക് 50,000 രൂപയാണ് നിരക്ക്. സെപ്തംബര്‍ പകുതിയോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.  

Latest Videos
Follow Us:
Download App:
  • android
  • ios