മസ്‌കറ്റ് ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി
കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് 98282270 എന്ന നമ്പരിലും കമ്മ്യൂണിറ്റി സേവനങ്ങള്‍ക്ക് 80071234 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം.

മസ്‌കറ്റ്: വിജയദശമി പ്രമാണിച്ച് മസ്‌കറ്റ് ഇന്ത്യന്‍ എംബസിക്ക് ഇന്ന് (ചൊവ്വാഴ്ച) അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് 98282270 എന്ന നമ്പരിലും കമ്മ്യൂണിറ്റി സേവനങ്ങള്‍ക്ക് 80071234 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം. ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാകും.
Read Also - രാജ്യത്തിന് പുറത്തുപോകേണ്ട; സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം
യാത്രക്കാര്‍ക്ക് ആശ്വാസം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും. ഈ മാസം 30 മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുക. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഈ സെക്ടറിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും.
തിങ്കളാഴ്ചകളില്‍ പുലര്‍ച്ചെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 7.40ന് വിമാനം കുവൈത്തില്‍ എത്തും. തിരികെ കുവൈത്തില്‍ നിന്ന് 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിലെത്തും. നവംബര്‍ മുതല്‍ കോഴിക്കോട് സര്‍വീസ് ദിവസങ്ങളിലും മാറ്റമുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കുവൈത്ത് സര്‍വീസ് ഉണ്ടാകില്ല.
അതേസമയം ബഹ്‌റൈനില്‍ നിന്ന് ഇ്ന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിന്റര്‍ ഷെഡ്യൂള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 മുതല്‍ നിലവില്‍ വരും. കോഴിക്കോടേക്ക് എല്ലാ ദിവസവും സര്‍വീസുകളുണ്ട്. ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊച്ചിയിലേക്കും ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും വിമാന സര്‍വീസുകളുണ്ടാകും. കോഴിക്കോടേക്ക് നിലവില്‍ അഞ്ച് ദിവസമാണ് സര്‍വീസുള്ളത്. ഇത് എല്ലാ ദിവസവുമായി മാറും. കൊച്ചിയിലേക്ക് നിലവില്‍ രണ്ട് ദിവസമാണ് സര്‍വീസുള്ളത്. ഇത് നാല് ദിവസമാകും. മംഗളൂരു, കണ്ണൂര്‍ ഭാഗത്തേക്ക് ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു സര്‍വീസുണ്ടാകും. ദില്ലിയിലേക്കും എല്ലാ ദിവസവും സര്‍വീസുണ്ടാകും. ദില്ലിയിലേക്ക് നിലവില്‍ ആറ് സര്‍വീസുകളാണ് ഉണ്ടായിരുന്നത്. ഇതാണ് എല്ലാ ദിവസവും ആകുന്നത്. സര്‍വീസുകളുടെ സമയവും മറ്റ് വിവരങ്ങളും വരും ദിവസം പ്രഖ്യാപിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം