Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം

ദക്ഷിണ സൗദിയിലെ ജീസാൻ മേഖലയിലാണ് പൊടിക്കാറ്റ് വീശിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷത്തിൽ പൊടിനിറഞ്ഞത് മൂലം കാഴ്ച മങ്ങിയതിനാൽ റോഡുകളിൽ ഗതാഗതം മന്ദഗതിയിലായിരുന്നു. 

dust storm reported at various places in Saudi Arabia
Author
Riyadh Saudi Arabia, First Published Jul 6, 2022, 12:02 AM IST

റിയാദ്: സൗദി അറേബ്യയില വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി. അടുത്ത ദിവസങ്ങളിലും പൊടിക്കാറ്റ് തുടരാൻ ഇടയുണ്ടെന്നും ആരോഗ്യ സുരക്ഷാനടപടികൾ കൈക്കൊള്ളണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവിൽ ഡിഫൻസ് അതോറിറ്റിയും മുന്നറിയിപ്പ് നൽകി. 

ദക്ഷിണ സൗദിയിലെ ജീസാൻ മേഖലയിലാണ് പൊടിക്കാറ്റ് വീശിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷത്തിൽ പൊടിനിറഞ്ഞത് മൂലം കാഴ്ച മങ്ങിയതിനാൽ റോഡുകളിൽ ഗതാഗതം മന്ദഗതിയിലായിരുന്നു. പൊടിപടലങ്ങളും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും തടയാൻ എല്ലാവരോടും കൂടുതൽ ശ്രദ്ധ പാലിക്കാൻ അധികൃതർ നിർദേശം നൽകി. 

ജീസാൻ നഗരത്തിലും ഫറസാൻ ദ്വീപുകളിലും ബെയ്ഷ്, ദർബ്, ഹർസ്, അൽഹാരിദ, അൽഅർദ, അൽദായർ, അയ്ദാബി, ഹറൂബ്, ഫിഫ, ദാമദ്, സബ്യ, അബു ആരിഷ്, ഉഹുദ് അൽ മുസാരിഹ, സ്വാമിത, തുവാൽ, തീരപ്രദേശങ്ങൾ, ഹൈവേകൾ എന്നിവയുൾപ്പെടെ വിവിധ ഭാഗങ്ങളിലാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടത്.

Read also: സൗദി അറേബ്യയില്‍ ഇന്ന് വീണ്ടും ഒരു കൊവിഡ് മരണം കൂടി+

യുഎഇയില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
അബുദാബി: യുഎഇയില്‍ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച ശക്തമായ മഴ ലഭിച്ചതോടെ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പല സ്ഥലങ്ങളിലും ശക്തമായ ഇടിമിന്നലും ആലിപ്പഴ വര്‍ഷവുമുണ്ടായി. അതേസമയം ഉഷ്ണകാലത്ത് രാജ്യത്ത് ലഭിച്ച മഴയുടെ കാരണം ക്ലൗഡ് സീഡിങ് ആണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നു.

യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച പ്രധാനമായും കനത്ത മഴ ലഭിച്ചത്. വിവിധയിടങ്ങളില്‍ നിന്നുള്ള മഴയുടെ ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അല്‍ ഐന്‍ മരുഭൂമിക്ക് പുറമെ, അല്‍ ഹിലി, മസാകിന്‍, അല്‍ ശിക്ല എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios