Asianet News MalayalamAsianet News Malayalam

സൗദിയില്‍ ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ നാളെ മുതല്‍ ഇ-പേയ്മെന്റ് നിര്‍ബന്ധം

ചില്ലറ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യാപാരികള്‍ക്കും അക്കൗണ്ടുകളും ഇ-വാലറ്റുകളും തുടങ്ങാന്‍ കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

E payment mandatory for retail establishments in saudi from tomorrow
Author
Riyadh Saudi Arabia, First Published Aug 24, 2020, 10:23 PM IST

റിയാദ്: സൗദിയില്‍ ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ നാളെ മുതല്‍ ഇ-പേയ്മെന്റ് നിര്‍ബന്ധം. രാജ്യത്തെ ബിനാമി ബിസിനസ്സ് അവസാനിപ്പിക്കാനും നേരിട്ടുള്ള പണമിടപാടുകള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നത്. രാജ്യത്തെ മുഴുവന്‍ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും നാളെ മുതല്‍ ഇ- പേയ്മെന്റ് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ബാങ്കുകള്‍ക്കും ഇ-പേയ്മെന്റ് സര്‍വീസ് കമ്പനികള്‍ക്കും കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി നേരത്തെതന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ചില്ലറ വ്യാപാര മേഖലയില്‍ ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കാന്‍ ബിനാമി ബിസിനസ്സ് വിരുദ്ധ ദേശീയ പ്രോഗ്രാം സമിതിയാണ് തീരുമാനിച്ചത്.
വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ചില്ലറ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യാപാരികള്‍ക്കും അക്കൗണ്ടുകളും ഇ-വാലറ്റുകളും തുടങ്ങാന്‍ കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. റസ്‌റോറന്റുകളും കോഫി ഷോപ്പുകളുമടക്കം ഒന്‍പതു മേഖലകളില്‍ കഴിഞ്ഞ മാസം മുതല്‍ ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കിയിരുന്നു.

സൂപ്പര്‍മാര്‍ക്കെറ്റുകള്‍, പെട്രോള്‍ പമ്പുകള്‍, കാര്‍ വര്‍ക്ക് ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നേരത്തെ  ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കി.
രാജ്യത്തെ ബിനാമി ബിസിനസ്സ് അവസാനിപ്പിക്കാനും നേരിട്ടുള്ള പണമിടപാടുകള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നത്. ബിനാമി ബിസിനസ്സ് നടത്തി പിടിക്കപ്പെട്ടാല്‍ അഞ്ചു വര്‍ഷം വരെ തടവും അന്‍പതു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.

Follow Us:
Download App:
  • android
  • ios