ഖുന്‍ഫുദ: സൗദിയിലെ ഖുന്‍ഫുദയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.7 രേഖപ്പെടുത്തിയ ഭൂചലനം ഖുന്‍ഫുദയില്‍ ഉണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. 

ഒമ്പത് കിലോമീറ്ററോളം ഇതിന്റെ ചെറുചലനങ്ങള്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി സൗദി ജിയോളജിക്കല്‍ സര്‍വ്വേ വക്താവ് താരീഖ് അബ അല്‍ ഖലീലിനെ ഉദ്ധരിച്ച് മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.