പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്

മസ്കറ്റ്: തെക്കൻ ഒമാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദോഫാർ ​ഗവർണറേറ്റിലെ ഷാലിം വിലായത്തിൽ ഹല്ലാനിയത്ത് ദ്വീപുകൾക്ക് സമീപമായാണ് നേരിയ ഭൂകമ്പം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവ്വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. സലാലയിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കായി 4 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനം ഉണ്ടായ പ്രദേശം അധികൃതർ നിരീക്ഷിച്ചുവരികയാണ്. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം,ഒമാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇയിൽ അനുഭവപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യുഎഇ സജീവമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശമല്ലെന്നും ഇവിടുത്തെ ജനങ്ങൾ സുരക്ഷിതരാണെന്നും ആരു പരിഭ്രാന്തപ്പെടേണ്ടതില്ലെന്നും സീസ്മോളജി വിഭാ​ഗം ഡയറക്ടർ ഖലീഫ അൽ ഇബ്രി പറഞ്ഞു.

read more: 2025ലെ ഏഷ്യൻ ഫിസിക്‌സ് ഒളിമ്പ്യാഡ് സൗദിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം