ഇന്ന് രാവിലെ 9:34നാണ് ഭൂകമ്പമുണ്ടായത്.
റിയാദ്: സൗദി അറേബ്യയില്‍ ഭൂമികുലുക്കം. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ അല്‍ബാഹയില്‍ പടിഞ്ഞാര്‍ ഭാഗത്ത് ഭൂകമ്പം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു. ഇന്ന് രാവിലെ 9:34നാണ് ഭൂകമ്പമുണ്ടായത്.
പ്രത്യേക സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ 18 കിലോമീറ്റര്‍ ദൂര പരിധിയില്‍ നടന്ന ഭൂകമ്പം റിക്ചര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയതായി കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി ട്വീറ്റ് ചെയ്തു.
സൗദിയില്‍ ആണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി; പ്രതിക്ക് തടവുശിക്ഷ
ആരോഗ്യനിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച; സൗദിയിലെ സ്‌കൂള്‍ കാന്റീനുകളില്‍ ശീതളപാനീയ വില്‍പന വിലക്കി
റിയാദ്: വിദ്യാര്‍ഥികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ സ്‌കൂള്‍ കോമ്പൗണ്ടുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളെ നിരീക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആരോഗ്യനിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ കാന്റീനുകളില്‍ ശീതളപാനീയ വില്‍പന ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് ഇബ്തിസാം അഷഹ്രി വ്യക്തമാക്കി.
മന്ത്രാലയം നിഷ്‌കര്‍ഷിച്ച പോഷകാഹാര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്‌കൂള്‍, കോളജ് കാന്റീന്‍ കരാറുകാര്‍ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിക്കും. സ്വകാര്യമേഖലയില്‍ കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുംവിധമുള്ള മത്സരം പ്രോത്സാഹിപ്പിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. സ്‌കൂളുകളുടെ പരിപാലനത്തിലും ആരോഗ്യ ശുചിത്വകാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ശൈഖ് പുതിയ അധ്യയനവര്‍ഷത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പ്രവിശ്യാ ഓഫിസുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.
അഴിമതി നടത്തിയ 76 സർക്കാരുദ്യോഗസ്ഥർ അറസ്റ്റിൽ
സൗദിയില്‍വിദേശികളായ കുട്ടികളുടെ വിസിറ്റ് വിസ റസിഡന്റ് വിസയാക്കാന്‍ അനുമതി
റിയാദ്: സൗദി അറേബ്യയില്‍ 18 വയസിന് താഴെയുള്ള വിദേശികളായ കുട്ടികളുടെ വിസിറ്റ് വിസ, റസിഡന്റ് വിസയാക്കിമാറ്റാമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇങ്ങനെ വിസ മാറ്റാന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥിരമായി സൗദിയില്‍ താമസിക്കുന്നവരാകണം.
വിസിറ്റ് വിസ പുതുക്കുന്നതിന് അപേക്ഷകന്റെ താമസരേഖക്ക് കാലാവധി ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. കുടുംബ വിസിറ്റ് വിസ പരമാവധി ആറുമാസം വരെ മാത്രമേ പുതുക്കിനല്‍കുകയുള്ളൂ. വിസിറ്റ് വിസ പുതുക്കുന്നത് വൈകിയാല്‍ പിഴ ഈടാക്കുമെന്നും വിസ കാലാവധി കഴിഞ്ഞു മൂന്നുദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പിഴ ഈടാക്കൂവെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
