കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിക്ക് തടവുശിക്ഷ വിധിച്ചു. മൂന്നു വര്‍ഷത്തെ തടവുശിക്ഷയാണ് അപ്പീല്‍ കോടതി വിധിച്ചത്.
കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന് കീഴിലുള്ള പബ്ലിക് മൊറാലിറ്റി വിഭാഗം കേസില്‍ അന്വേഷണം നടത്തുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രാഥമിക കോടതി പ്രതിക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.
തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതിയാണ് പ്രതിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചത്. കുട്ടികളെ ചൂഷണം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ ശ്രമിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
ഫിഷ് ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് പ്രവാസി തൊഴിലാളികള്‍ മരിച്ചു; നഷ്ടപരിഹാരം വിധിച്ച് കോടതി
ദുബൈ: ഫിഷ് ടാങ്ക് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. അലങ്കാര മത്സ്യം വില്‍ക്കുന്ന കമ്പനി ഉടമയും അറബ് വംശജനായ ഡയറക്ടറും മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം നഷ്ടപരിഹാരം നല്‍കണം.
അയര്‍ലന്‍ഡിൽ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തിൽ മുങ്ങി മരിച്ചു
ഉടമയ്ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷയും ദുബൈ മിസ്ഡിമീനേഴ്‌സ് കേടതി വിധിച്ചു. ഉടമയുടെ ജുമൈറയിലെ വില്ലയിലാണ് രണ്ട് ഏഷ്യന്‍ തൊഴിലാളികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ടാങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് നിലനിര്‍ത്താന്‍ വാങ്കിയ ക്ലീനിങ് ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റാണ് തൊഴിലാളികള്‍ മരിച്ചതെന്ന് ഉടമ ജൂലൈയില്‍ പൊലീസില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അക്വേറിയത്തിലെ പമ്പിലേക്ക് വൈദ്യുതി എത്തിക്കുന്ന എക്സ്റ്റന്‍ഷന്‍ ലൈന്‍ വിച്ഛേദിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
