ഒമാന്‍: അറേബ്യന്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഭൂചനമുണ്ടായെന്ന് ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലാ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനിലെ ഖസബില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയായിരുന്നു പ്രഭവ കേന്ദ്രം. പുലര്‍ച്ചെ 2.59നുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.60 തീവ്രത രേഖപ്പെടുത്തി. കടലില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് വിദഗ്ദര്‍ അറിയിച്ചു.