സൗദി അറേബ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായത്. എവിടെനിന്നും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

റിയാദ്: സൗദി അറേബ്യയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രി ഭൂചലനമുണ്ടായി. യുഎഇ സമയം രാത്രി 10.27നായിരുന്നു ഭൂചലനം രേഖപ്പെടുത്തിയതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി. യുഎഇയില്‍ പ്രകടമ്പനങ്ങളൊന്നും അനുഭവപ്പെട്ടില്ല. അതേസമയം ഇറാന്റെ ദക്ഷിണ മേഖലകളില്‍ 5.2 തീവ്രതയുള്ള ഭൂചലനമാണുണ്ടായത്. ബുധനാഴ്ച രാത്രി 11.23നായിരുന്നു ഇത്. എവിടെനിന്നും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.