ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ ഉള്‍പ്പെടെ ഏതിനും വിസകളിലും കുവൈത്തില്‍ പ്രവേശിക്കുന്ന ഈജിപ്തുകാര്‍ക്ക് പുതിയ ഫീസ് ബാധകമാണ്.

കുവൈത്ത് സിറ്റി: ഈജിപ്തുകാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ അധിക ഫീസ്. കുവൈത്തില്‍ പ്രവേശിക്കാന്‍ ഈജിപ്തുകാര്‍ക്ക് അനുവദിക്കുന്ന ഏതിനം വിസകള്‍ക്കും ഒമ്പത് കുവൈത്തി ദിനാര്‍ നല്‍കേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 30 ഡോളര്‍ എന്ന തോതിലാണ് പുതിയ ഫീസ് ബാധകമാക്കിയിരിക്കുന്നത്. 

ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ ഉള്‍പ്പെടെ ഏതിനും വിസകളിലും കുവൈത്തില്‍ പ്രവേശിക്കുന്ന ഈജിപ്തുകാര്‍ക്ക് പുതിയ ഫീസ് ബാധകമാണ്. ഇതു സംബന്ധിച്ച് വിമാനത്താവളങ്ങളിലും കരാതിര്‍ത്തി പോസ്റ്റുകളിലും സേവനം അനുഷ്ടിക്കുന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കുന്ന ഈജിപ്തുകാരില്‍ നിന്നും ഒമ്പത് കുവൈത്തി ദിനാര്‍ എന്ന തോതില്‍ ഈടാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

Read More- കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷം; മത്സ്യബന്ധന ഉപകരണങ്ങളടക്കം കൊള്ളയടിക്കുന്നു

വലിയ ബാഗുകളുമായി ബൈക്കില്‍ യാത്ര ചെയ്ത പ്രവാസിയെ നാടുകടത്തും

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപകടകരമായി ബൈക്ക് ഓടിച്ച പ്രവാസിയെ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ട് വലിയ ട്രോളി ബാഗുകളുമായി തിരക്കേറിയ റോഡിലൂടെ ബൈക്കില്‍ യാത്ര ചെയ്തതാണ് നടപടിക്ക് കാരണമായത്. ഇങ്ങനെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തൊട്ട് പിന്നിലുണ്ടായിരുന്ന വാഹനത്തിലുള്ളവര്‍ പകര്‍ത്തുകയായിരുന്നു.

Read More -  കര്‍ശന പരിശോധന തുടര്‍ന്ന് ട്രാഫിക് വിഭാഗം; മൂന്ന് മാസത്തിനിടെ 10,448 നിയമലംഘനങ്ങൾ

അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഈ വിഷയത്തില്‍ പരാതിയും ലഭിച്ചുവെന്ന് കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. റോഡില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് വാഹനം ഓടിച്ചയാളെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി. ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് ട്രാഫിക് ഡിറ്റെന്‍ഷന്‍ ഗ്യാരേജിലേക്ക് മാറ്റുകയും ചെയ്തു. പ്രവാസി യുവാവിനെ നാടുകടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.